ചാമ്പ്യന്‍സ് ലീഗില്‍ അട്ടിമറി; അവസാനനിമിഷങ്ങളില്‍ പിറന്ന ഗോളുകളില്‍ ലിവര്‍പൂളിന് അടിതെറ്റി; കുതിച്ചുപാഞ്ഞ ചെമ്പടയ്ക്ക് മൂക്കുകയറിട്ടത് നാപ്പോളി

നേപ്പിള്‍സ്: (www.kvartha.com 18.09.2019) യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അവസാനനിമിഷങ്ങളില്‍ പിറന്ന ഗോളുകളില്‍ ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂളിനെ അട്ടിമറിച്ച് ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളി. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് നാപ്പോളി ലിവര്‍പൂളിനെ തോല്‍പ്പിച്ചത്.

82ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെര്‍ട്ടന്‍സും ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ലോറെന്റെയുമാണ് നാപ്പോളിയുടെ ഗോളുകള്‍ നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച അഞ്ചുമത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന ലിവര്‍പൂളിന് ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്ത നാപ്പോളി സീരിഎയില്‍ അഞ്ചാം സ്ഥാനത്താണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Italy, Champions League, Liverpool, Napoli, Napoli 2-0 Liverpool: Champions League


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?