താരന്‍ വില്ലനാകുന്ന വഴികള്‍; തടയാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം

(www.kvartha.com 10.09.2019) താരന്‍ മിക്കവരുടെയും പ്രധാന പ്രശ്‌നമായിരിക്കാം. മാത്രമല്ല ഇതു കാരണം മുടി കൊഴിയുന്നതും പതിവായിരിക്കും. ഇതിന് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. തലയില്‍ ചെതുമ്പല്‍ പോലെ വരുന്ന അണുബാധ പെട്ടന്ന് തന്നെ തലമുടിയിലെ വേരുകളിലേക്ക് പടരുന്നു. ഇതു കാരണം സംഭവിക്കുന്നതോ? മുടിയുടെ വളര്‍ച്ച മുരടിക്കുകയും മുടി കൊഴിയാനും കാരണമാകും. ത്വക്കില്‍ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനഫലമായി തലയോട്ടിയിലും സ്വാഭാവികമായി എണ്ണമയം ഉണ്ടാകുന്നതു വഴി പൊടിയും അഴുക്കും അടിഞ്ഞുകൂടി താരന്‍ ഉണ്ടാകുന്നു. എണ്ണമയമില്ലാതെ വരണ്ടും താരന്‍ വരാന്‍ സാധ്യതയുണ്ട്.

നിങ്ങള്‍ ഹെയര്‍ ജെല്ല് ഉപയോഗിക്കുന്നവരാണോ. എന്നാല്‍ താരന്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വഴികളിലൊന്നാണിത്. ജെല്ലുകളില്‍ അടങ്ങിയ രാസവസ്തുക്കള്‍ സ്വാഭാവിക ഈര്‍പ്പത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് മുടി വരണ്ട് പൊട്ടിത്തുടങ്ങുകയും മുടി കൊഴിച്ചലിനും കാരണമാകുന്നു. ജെല്‍ ശിരോചര്‍മത്തിലെ സൂക്ഷ്മ സുഷിരങ്ങളില്‍ അടഞ്ഞിരുന്നാല്‍ അണുബാധയുണ്ടായി താരനുണ്ടാകുകയും മുടി കൊഴിയുകയും ചെയ്യും. ശിരോചര്‍മത്തിലാകാത്ത വിധമായിരിക്കണം ജെല്‍ തേക്കാന്‍. ആവശ്യം കഴിഞ്ഞയുടനെ അത് കഴുകികളയുകയും വേണം.

Health, Kerala, Lifestyle & Fashion, Dandruff is common condition; causes of hair loss

ഹെല്‍മറ്റ് പതിവായി ഉപയോഗിക്കുന്നവരിലും താരന്‍ വരാന്‍ സാധ്യതയുണ്ട്. ഹെല്‍മറ്റ് വെയ്ക്കുമ്പോള്‍ തല നന്നായി ചൂടാകുന്നു. മാത്രമല്ല വിയര്‍പ്പും അഴുക്കും ശിരോചര്‍മത്തില്‍ അടിയുന്നതിനാല്‍ അണുബാധയുണ്ടാകാനും ഫംഗസ് മൂലം മുടി കൊഴിയാനും സാധ്യത ഏറെയാണ്. എന്നും മുടി കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. തലയില്‍ ശല്‍ക്കള്‍ പോലെ ഉണ്ടാകാന്‍ കാരണം താരനാകാം. അതിനാല്‍ ഹോട്ട് ഓയില്‍ ഇട്ട് തല നന്നായി മസാജ് ചെയ്യുക. ശേഷം മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച് കഴുകികളയാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കുറച്ചു വെള്ളത്തില്‍ ചേര്‍ത്തതിന് ശേഷം മാത്രം മുടിയില്‍ ഷാപൂ പുരട്ടാന്‍ ശ്രദ്ധിക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Health, Kerala, Lifestyle & Fashion, Dandruff is common condition; causes of hair loss


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?