എറ്റു വിരമിച്ചു; ബൂട്ടഴിക്കുന്നത് ആഫ്രിക്കന്‍ വന്‍കരയുടെ കാല്‍പ്പന്തുരാജന്‍

ലണ്ടന്‍: (www.kvartha.com 08.09.2019) ആഫ്രിക്കന്‍ വന്‍കരയുടെ കാല്‍പ്പന്തുരാജന്‍ സാമുവല്‍ എറ്റു അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നു വിരമിച്ചു. 38ാം വയസിലാണ് എറ്റുവിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

ലാ ലിഗയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ആഫ്രിക്കന്‍ താരമാണ് എറ്റു. ബാഴ്‌സലോണയ്‌ക്കൊപ്പം രണ്ട് ചാമ്പ്യന്‍സ് ലീഗ്, നാല് ലാ ലിഗ, രണ്ട് സൂപ്പര്‍ കോപാ, ഒരു കോപാ ഡെല്‍റെ കിരീടനേട്ടങ്ങളില്‍ എറ്റു പങ്കാളിയായി. ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്റെ കുപ്പായത്തില്‍ ഒരുവട്ടം ചാമ്പ്യന്‍സ് ലീഗ് കിരീടധാരണത്തില്‍ പങ്കാളിയായി. 


കാമറൂണ്‍ ജേഴ്‌സിയില്‍ 2000 ഒളിമ്പിക്‌സ് സ്വര്‍ണ്ണത്തിലും, 2000, 2002 വര്‍ഷങ്ങളിലെ ആഫ്രിക്ക നേഷന്‍സ് കപ്പ് കിരീടത്തിലും എറ്റു മുത്തമിട്ടു. 22 വര്‍ഷത്തെ കരിയറില്‍ 426 ഗോളുകള്‍ അടിച്ചുകൂട്ടിയാണ് എറ്റു ബൂട്ടഴിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, London, Barcelona, Inter Milan, Cameroon, Samuel Eto'o announces retirement from football


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?