ഭീകര ശൃംഖലകളിലേക്കുള്ള പണമൊഴുക്ക് തടയാനും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെയ്ക്കാനും സഹകരിക്കും; ഭീകരത നേരിടാന്‍ ഇന്ത്യയുമായി സഹകരണം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സൗദി
ന്യൂഡല്‍ഹി: (www.kvartha.com 27.09.2019) ഭീകര ശൃംഖലകളിലേക്കുള്ള പണമൊഴുക്ക് തടയാനും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെയ്ക്കാനും ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി അറേബ്യ. സൗദിയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്ന് രണ്ടാഴ്ചക്കു ശേഷം ഡല്‍ഹിയിലെ സൗദി സ്ഥാനപതി ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സാഥിയാണ് ഭീകരത നേരിടാന്‍ ഇന്ത്യയുമായി സഹകരണം വര്‍ധിപ്പിക്കുമെന്ന് അറിയിച്ചത്.
2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദര്‍ശിച്ചപ്പോള്‍ ഭീകര പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിക്കുകയും ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. അടുത്ത സുഹൃത്തും പ്രതിരോധ പങ്കാളിയുമെന്ന നിലയിലാണ് സൗദി ഇന്ത്യയെ കാണുന്നതെന്നും പ്രതിരോധ, സുരക്ഷ സഹകരണം കൂടുതല്‍ വിപുലപ്പെടുത്തുകയും ചെയ്യുമെന്നും ഭീകരതയെ നേരിടാനുള്ള ഒരു ശ്രമവും സൗദി പാഴാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: New Delhi, News, National, Gulf, Saudi Arabia, Narendra Modi, Saudi Arabia to enhance anti-terror cooperation with India

Powered by Info News For You

Comments
Post a Comment