ദര്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ സദ്യയൊരുക്കി 'ബാബു ഏട്ടന്‍'
പാലക്കാട് (www.evisionnews.co): ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണസദ്യ ഒരുക്കി കര്‍ഷകന്‍. കൊപ്പം വണ്ടുംതറ ജുമാമസ്ജിദില്‍ ദര്‍സ് വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മുളയങ്കാവ് താഴത്തെ പുരക്കല്‍ ബാബു ഓണസദ്യ ഒരുക്കിയത്.
എല്ലാ സമയത്തും പള്ളിയുമായും ദര്‍സ് വിദ്യാര്‍ത്ഥികളുമായും ബന്ധം പുലര്‍ത്തുന്ന ബാബു മഹല്ല് കമ്മിറ്റി നടത്തുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കാറുണ്ടെന്ന് മുഹമ്മദ് അലി പൊന്‍പാറ മുസ്ലിയാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മഹല്ലിന്റെ ഉടമസ്ഥതയിലുള്ള വയലില്‍ കഴിഞ്ഞ തവണ ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബാബു കൃഷി ഇറക്കിയിരുന്നെന്നും മുഹമ്മദ് അലി പറഞ്ഞു.
Powered by Info News For You

Comments
Post a Comment