'സ്വകാര്യ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കലാപം സൃഷ്ടിക്കാനുള്ള ശ്രമം'

കാസര്‍കോട്: (https://ift.tt/30fOzeN) കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയില്‍ അക്രമം അഴിച്ചുവിട്ട സംഘത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആശുപത്രിക്കകത്ത് വെച്ച് കണ്ണില്‍ കണ്ടവരെയെല്ലാം മര്‍ദിക്കുകയും പരിശോധനാ മുറിയുടെ ഗ്ലാസ് വാതില്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവം ഗൗരവത്തില്‍ കാണണം. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജില്ലയില്‍ കലാപം സൃഷ്ടിക്കാനുള്ള സംഘ്പരിവാറിന്റെ ബോധപൂര്‍വ്വ നീക്കമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇത്തരം അക്രമി സംഘങ്ങളെ പണവും സൗകര്യവും നല്‍കി വളര്‍ത്തുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് യു സി മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ അഹ് മദ്, സെക്രട്ടറിമാരായ കെ വി ഇസാസുല്ലാഹ്, പി കെ അബ്ദുല്ലക്കുഞ്ഞി, സി എ യൂസുഫ്, പി സി മുഹമ്മദ് സമീര്‍ എന്നിവര്‍ സംസാരിച്ചു.

Related News:
കാസര്‍കോട്ട് സ്വകാര്യ ആശുപത്രി ഒരു സംഘം അടിച്ചു തകര്‍ത്തു; അഴിഞ്ഞാടിയത് കൊലക്കേസ് പ്രതി അടക്കമുള്ളവര്‍; കണ്ണില്‍ കണ്ടവരെയെല്ലാം അക്രമിച്ചു



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Attack, hospital, by-election, Attack against hospital; protest against criminal gang 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?