മുറിയില്‍ ഉറങ്ങിക്കിടക്കവെ ജനലിലൂടെ എത്തിയ പാമ്പ് കടിയേറ്റു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
പാറശാല: (www.kvartha.com 03.09.2019) വീടിനു മുറിയില്‍ ഉറങ്ങിക്കിടക്കവെ ജനലിലൂടെ എത്തിയ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വ്‌ളാത്താങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടില്‍ അനില്‍മെറ്റില്‍ഡ ദമ്പതികളുടെ മകള്‍ അനിഷ്മ(17) ആണ് മരിച്ചത്. രാത്രി 10.30ഓടെ ഉറങ്ങിക്കിടക്കുകയായിരുന്ന അനിഷ്മയെ ജനലിലൂടെ എത്തിയ പാമ്പ് കടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഉടന്‍ അടുത്തുള്ള വിഷവൈദ്യന്റെ അടുത്ത് എത്തിച്ച് ചികിത്സ നല്കി തിരിച്ചെത്തി.
എന്നാല്‍ രാത്രി 12.30ഒാടെ വിദ്യാര്‍ത്ഥിനി അബോധാവസ്ഥയിലാകുകയും വായില്‍ നിന്ന് നുരയും പതയും വന്നതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മോശമായതിനാല്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രാത്രി 1.25 ന് മരിച്ചു. പാറശാല ഗവ. ഗേള്‍സ് എച്ച്എസ് സ്‌കൂളിലെ പ്ലസ് ടൂ കോമേഴ്‌സ് വിദ്യാര്‍ഥിനിയാണ് അനിഷ്മ. സഹോദരങ്ങള്‍: അനിഷ, അനീഷ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, News, Kerala, Student, Death, Snake, Bite, Local-News, 17 years old girl dies of snake bite

Powered by Info News For You

Comments
Post a Comment