മലയാളി താരങ്ങളുടെ ചിറകിലേറി പറന്ന് ഇന്ത്യ; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് മിക്‌സഡ് റിലേയില്‍ ഫൈനലില്‍ കടന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടി 'കേരളാ ടീം'

ദോഹ: (www.kvartha.com 29.09.2019) ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 4*400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ മലയാളി താരങ്ങളുടെ ചിറകിലേറി പറന്ന് ഇന്ത്യ ഫൈനലില്‍ കടന്നു. റിലേയില്‍ ഇന്ത്യയ്ക്കായി ട്രാക്കിലിറങ്ങിയ നാല് പേരും മലയാളി താരങ്ങളായിരുന്നു. മുഹമ്മദ് അനസ്, നോഹ് നിര്‍മ്മല്‍ ടോം, വികെ വിസ്മയ, ജിസ്‌ന മാത്യു എന്നിവരാണ് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി ഫൈനലിലേക്ക് ഓടിക്കയറിയത്. രണ്ടാം ഹീറ്റ്‌സില്‍ 3 മിനിട്ട് 16. 14 സെക്കന്റില്‍ മൂന്നാമതായി ഫിനിഷ് ചെയ്താണ് ഇന്ത്യ ഫൈനലിലെത്തിയത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 1.05നാണ് ഫൈനല്‍.

പോളണ്ടാണ് രണ്ടാം ഹീറ്റ്‌സില്‍ ഒന്നാമതെത്തിയത്. ബ്രസീല്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയതു. സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് ഹീറ്റ്‌സില്‍ ഇന്ത്യ പുറത്തെടുത്തത്. ലോകചാമ്പ്യന്‍ഷിപ്പിലെ മിന്നും പ്രകടനത്തോടെ അടുത്ത വര്‍ഷം നടക്കുന്ന ടോക്കിയോ ഒളിമ്ബിക്‌സിന് യോഗ്യത നേടാനും ഇന്ത്യയ്ക്കായി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Gulf, Qatar, Doha, News, India, Malayalees, World Athletics Championships: India in 4x400m mixed relay final, secure Olympic berth


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?