കിഫ് ബി വിവാദം; മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; വേണ്ടത് സിഎജിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റിങ് തന്നെയെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല

തിരുവനന്തപുരം: (www.kvartha.com 18.09.2019) കിഫ്ബി ഓഡിറ്റിങ്ങ് വിവാദവുമായി ബന്ധപ്പെട്ട് മുന്‍നിലപാടില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സിഎജിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റിങ് തന്നെയാണ് ആവശ്യം എന്ന് ആവര്‍ത്തിച്ച ചെന്നിത്തല മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപിച്ചു.

മസാല ബോണ്ട് ആരോപണങ്ങളിലും പ്രതിപക്ഷം ഉറച്ച് നില്‍ക്കുന്നു. ടെറാനസ് എത്ര നേട്ടമുണ്ടാക്കി എന്നതിനപ്പുറം സ്വകാര്യ കമ്പനി എത്ര കോടി നേട്ടമുണ്ടാക്കി എന്നതാണ് പുറത്തുവരേണ്ടത്. ഇക്കാര്യത്തില്‍ സ്പീക്കര്‍ പോലും സുതാര്യത ഉറപ്പാക്കണമെന്നും ചെന്നിത്തല ആവശ്യപെട്ടു.

Ramesh Chennithala on Kifbi controversy, Thiruvananthapuram, News, Politics, Controversy, Ramesh Chennithala, Allegation, Chief Minister, Kerala, Business

ഇക്കാര്യത്തില്‍ പ്രതിപക്ഷം നിയമ പോരാട്ടം തുടരുകയാണ്. താന്‍ വികസന വിരോധിയല്ല. എന്നാല്‍ ടെറാനസിനെ പരിശോധന ഏല്‍പ്പിച്ചത് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കിയാണെന്നും ചെന്നിത്തല ആരോപിച്ചു.

കിഫ്ബിയില്‍ പൂര്‍ണ ഓഡിറ്റിന് അനുമതി നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ മറുപടി നല്‍കിയിരുന്നു.

കിഫ്ബി ഓഡിറ്റില്‍ ഒരു തരത്തിലുള്ള മറച്ചുവയ്ക്കലുമില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സുതാര്യമായ രീതിയില്‍ കിഫ്ബിയില്‍ സിഎജിയുടെ ഓഡിറ്റ് നടക്കുന്നുണ്ട്. കിഫ്ബിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ്. ഈ വരവ് ചെലവടക്കമുള്ള സകല കണക്കുകളും നിയമസഭയില്‍ വയ്‌ക്കേണ്ടതാണ്.

സിഎജി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം ഓഡിറ്റിംഗ് നടക്കുന്നുണ്ടെന്നും അതുകൊണ്ട് 20-ാംവകുപ്പ് പ്രകാരമുള്ള പൂര്‍ണ ഓഡിറ്റിന് പ്രസക്തിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞത്. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ramesh Chennithala on Kifbi controversy, Thiruvananthapuram, News, Politics, Controversy, Ramesh Chennithala, Allegation, Chief Minister, Kerala, Business.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?