നാടകം കളിക്കരുത്; പരിശോധനയ്ക്കിടെ ഭിന്നശേഷിക്കാരിയായ യുവതിയോട് വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ട് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥ; തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും കനിവ് കാട്ടാതെ ഉദ്യോഗസ്ഥ
ന്യൂഡെല്‍ഹി: (www.kvartha.com 10.09.2019) ഭിന്നശേഷിക്കാരിയായ യുവതിയോടു പരിശോധനയ്ക്കിടെ വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥ. തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും യാതൊരു കനിവും കാട്ടാതെ ഉദ്യോഗസ്ഥ. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിരാലി മോഡി(28) എന്ന യുവതിയോടാണ് ഡെല്‍ഹി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥയുടെ അതിക്രമം.
2006ല്‍ നട്ടെലിനു ക്ഷതമേറ്റതു മുതല്‍ വീല്‍ചെയറിലാണ് വിരാലിയുടെ യാത്ര. തിങ്കളാഴ്ച വൈകിട്ട് ഡെല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ള ഫ്‌ളൈറ്റില്‍ പോകാന്‍ എത്തിയപ്പോള്‍ ഡെല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് വിരാലിക്ക് നേരെ ഉദ്യോഗസ്ഥയുടെ ശകാരവര്‍ഷം. ഇതുസംബന്ധിച്ച് വിരാലി സി ഐ എസ് എഫിനു പരാതി നല്‍കിയിരുന്നു.
വീല്‍ചെയര്‍ കാര്‍ഗോയില്‍ ഏല്‍പ്പിച്ച ശേഷം വിരാലിയെ സീറ്റില്‍ ഇരുത്തുന്നതിനു വേണ്ടി ഒരു സഹായിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പരിശോധനാ കൗണ്ടറില്‍ എത്തിയപ്പോള്‍ ഒരു സി ഐ എസ് എഫ് (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്) ഉദ്യോഗസ്ഥ വിരാലിയോട് വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തനിക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കില്ലെന്നു വിരാലി പറഞ്ഞപ്പോള്‍ നാടകം കളിക്കരുതെന്നു പറഞ്ഞ ഉദ്യോഗസ്ഥ മുതിര്‍ന്ന ഓഫീസറോടു ഇക്കാര്യം കാട്ടി പരാതിപ്പെടുകയും ചെയ്തു.
വീല്‍ചെയര്‍ ഉപയോഗിക്കുന്നയാളാണെങ്കിലും നിരന്തരം വിദേശയാത്രകള്‍ ചെയുന്ന ആളാണെന്നു തെളിയിക്കുന്നതിനായി തന്റെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ ഉദ്യോഗസ്ഥയെ കാണിച്ചതായി വിരാലി സി ഐ എസ് എഫിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. തിരക്കിനിടയില്‍ ഉദ്യോഗസ്ഥയുടെ പേര് ശ്രദ്ധിക്കാന്‍ സാധിച്ചില്ലെന്നും ഒടുവില്‍ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥ എത്തി സാധാരണ പരിശോധനകള്‍ മാത്രം നടത്തി തന്നെ പോകാന്‍ അനുവദിച്ചുവെന്നും വിരലി പറയുന്നു. സംഭവത്തില്‍ സി ഐ എസ് എഫ് തന്നോടു ഖേദം പ്രകടിപ്പിച്ചതായും വിരാലി പിന്നീട് ട്വീറ്റ് ചെയ്തു.
രണ്ടു വര്‍ഷം മുന്‍പു, മുംബൈയില്‍ നിന്നും ഡെല്‍ഹിയിലേക്ക് ട്രെയിന്‍ കയറാന്‍ സഹായിച്ച റെയില്‍വേ പോട്ടര്‍ തന്നെ ശാരീരികമായി ചൂഷണം ചെയ്‌തെന്ന ആരോപണവുമായി വിരാലി രംഗത്തെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നു മൈ ട്രെയിന്‍ ടൂ...എന്ന ഹാഷ്ടാഗില്‍ വിരാലി ആരംഭിച്ച പ്രചാരണത്തെ തുടര്‍ന്നാണ് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന്‍ രാജ്യത്തെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ റെയില്‍വേ സ്റ്റേഷനായി മാറ്റിയത്. മോഡലിങ് രംഗത്ത് ഉള്‍പ്പെടെ സജീവമാണ് വിരാലി മോഡി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman on wheelchair asked to stand at Delhi’s T3, told ‘don’t do drama’, New Delhi, News, Complaint, Flight, Twitter, Lifestyle & Fashion, National.

Powered by Info News For You

Comments
Post a Comment