കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ വീണ്ടും സി പി എമ്മിന്റെ അവിശ്വാസ നോട്ടീസ്; അവിശ്വാസം കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാന്‍
കാസര്‍കോട്: (https://ift.tt/2MV8fhK) കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടായ കോണ്‍ഗ്രസ് വിമത പി ജെ ലിസി തോമസിനെതിരെ സി പി എം വീണ്ടും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. സി പി എമ്മിലെ കെ മണികണ്ഠനാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല. പ്രസിഡണ്ട് പി ജെ ലിസി തോമസിനെതിരെ രണ്ടാംതവണയാണ് സി പി എം അവിശ്വാസത്തിന് നോട്ടീസ് നല്‍കുന്നത്.
11 മാസം മുമ്പ് 2018 ഒക്ടോബര്‍ 25 ന് സി പി എം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അവിശ്വാസ പ്രമേയം പാസാകാനായി ലഭിക്കേണ്ട ഒമ്പതു വോട്ടുകള്‍ ലഭിക്കാത്തതിനാല്‍ അവിശ്വാസ പ്രമേയം തള്ളി കളയുകയായിരുന്നു. 16 അംഗങ്ങളാണ് പഞ്ചായത്ത് ഭരണസമിതിയിലുള്ളത്. സി പി എം ആറ്, വിമത കോണ്‍ഗ്രസ് നാല്, ബി.ജെ.പി. മൂന്ന്, സി.പി.ഐ., ആര്‍.എസ്.പി., കോണ്‍ഗ്രസ് വിമതന്‍ എന്നിവര്‍ ഓരോന്ന് എന്നിങ്ങനെയാണ് കക്ഷിനില.
അവിശ്വാസ പ്രമേയം കൊണ്ടുവന്ന് കോണ്‍ഗ്രസ് -ബി ജെ പി ബന്ധം ചര്‍ച്ചയാക്കി കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ് സി പി എം അവിശ്വാസ പ്രമേയം വീണ്ടും കൊണ്ടു വന്നിരിക്കുന്നതെന്നാണ് സൂചന. സി പി എമ്മിന് ഒരു തരത്തിലും വിജയ സാധ്യത ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ബി ജെ പി ബന്ധത്തിന്റെ പേരില്‍ നാല് അംഗങ്ങളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും തങ്ങള്‍ക്കെതിരെ ബി ജെ പി ബന്ധമെന്ന വ്യാജ ആരോപണമാണ് സി പി എം ഉന്നയിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kuttikol, Panchayath, CPM, Congress, CPM No confidence motion against Kuttikkol Panchayat president
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment