കാര്‍ വില്‍പ്പന തകരുന്നു: മൂന്നു ദിവസം കൂടി പ്ലാന്റ് അടച്ചിടുമെന്ന് മഹീന്ദ്ര
ന്യൂഡല്‍ഹി (www.evisionnews.co): മൂന്ന് ദിവസം കൂടി പ്ലാന്റ് അടച്ചിടുമെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര. ഡിമാന്റ് അങ്ങേയറ്റം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ എട്ടു മുതല്‍ 14 ദിവസം വരെ പ്ലാന്റ് അടച്ചിടുമെന്ന് കഴിഞ്ഞമാസം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേയാണ് മൂന്നുദിവസം കൂടി പ്ലാന്റ് അടച്ചിടുമെന്ന് മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിച്ചിരിക്കുന്നത്.
തുടര്‍ച്ചയായ രണ്ടാമത്തെ പാദത്തിലാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഉല്പാദനം വെട്ടിക്കുറക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ 13 ദിവസത്തോളം മഹീന്ദ്ര നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. വാഹനത്തിന് ഡിമാന്റ് ഉയരുന്നില്ലെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
Powered by Info News For You
Comments
Post a Comment