ഇതിഹാസ താരം ദിമിതാര്‍ ബെര്‍ബറ്റോവ് വിരമിച്ചു; കരിയറില്‍ അവസാനം ബൂട്ടുകെട്ടിയത് കേരളാ ബ്ലാസ്‌റ്റേര്‍സിന് വേണ്ടി

സോഫിയ: (www.kvartha.com 21.09.2019) ബള്‍ഗേറിയയുടെ എക്കാലത്തെയും മികച്ച താരം ദിമിതാര്‍ ബെര്‍ബറ്റോവ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. കേരളാ ബ്ലാസ്‌റ്റേര്‍സിനുവേണ്ടിയാണ് ബെര്‍ബറ്റോവ് കരിയറില്‍ അവസാനമായി ബൂട്ടുകെട്ടിയത്. ബള്‍ഗേറിയയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ബെര്‍ബറ്റോവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രമുഖ താരങ്ങളിലൊരാളായിരുന്നു. ടോട്ടനം ഹോട്‌സ്പര്‍, ബയേര്‍ ലെവര്‍കൂസന്‍, ഫുള്‍ഹാം, മൊണാക്കോ, എന്നീ പ്രമുഖ യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബെര്‍ബറ്റോവ് ബൂട്ടുകെട്ടിയിട്ടുണ്ട്.

1998ല്‍ സിഎസ്‌കെഎ സോഫിയയിലൂടെയാണ് ബെര്‍ബറ്റോവ് പ്രൊഫഷണല്‍ ഫുട്‌ബോളിലെത്തുന്നത്. 2017-18 സീണില്‍ കേരളാ ബ്ലാസ്‌റ്റേര്‍സിന് വേണ്ടി അവസാനമായി പ്രഫഷണല്‍ ഫുട്‌ബോളില്‍ ബൂട്ടണിഞ്ഞു. ബള്‍ഗേറിയക്കായി 78 മത്സരങ്ങളില്‍ നിന്ന് 48 ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Football Player, Resignation, News, Dimitar Berbatov Resigned from Football


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?