ഉപയോഗിക്കാത്ത ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്; (www.kvartha.com 29.09.2019) ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. തീക്കുനി സ്വദേശി മൊയ്തുവിന്റെ വീടാണ് ഉപയോഗിക്കാത്ത ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തകര്‍ന്നത്. വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാലപ്പഴക്കം മൂലം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.
വീടിന്റെ അടുക്കള വരാന്തയിലാണ് ഉപയോഗിക്കാത്ത ഗ്യാസ് സിലിണ്ടര്‍ വച്ചിരുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. അടുക്കളയും കുളിമുറിയും പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തകര്‍ന്നു. മൊയ്തുവും ഭാര്യയും മക്കളും അടക്കം അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെയായതിനാല്‍ അപകടം ഒഴിവായി. നാദാപുരത്തെ ഗ്യാസ് ഏ!ജന്‍സിയില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് സിലിണ്ടര്‍ വീട്ടിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, News, House, Blast, Gas Cylinder, Gas cylinder blasted in Kozhikode; House collapsed

Powered by Info News For You

Comments
Post a Comment