ബിറ്റ്‌കോയിന്‍ ഇടപാടുകാരന്‍ ഷുക്കൂറിന്റെ കൊല: കേരള പോലീസ് അന്വേഷണം നടത്തണമെന്ന് നാട്ടുകാരുടെ ആവശ്യം

പെരിന്തല്‍മണ്ണ: (https://ift.tt/2minV33) ബിറ്റ്‌കോയിന്‍ ഇടപാടുകാരന്‍ പുലാമന്തോള്‍ വടക്കന്‍ പാലൂര്‍ മേലേപീടിയേക്കല്‍ അബ്ദുല്‍ ഷുക്കൂറിന്റെ (25) കൊലപാതകം കേരള പോലീസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. ഷുക്കൂറിന്റെ മാതാവ് സക്കീന മുഖ്യമന്ത്രി, ഐ ജി, ജില്ലാ പോലീസ് സൂപ്രണ്ട്, എം എല്‍ എ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന് സ്ഥലം എം എല്‍ എ മഞ്ഞളാംകുഴി അലി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

കഴിഞ്ഞ ഓഗസ്റ്റ് 28ന് രാത്രിയാണ് ഷുക്കൂര്‍ ഡെറാഡൂണില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ഡെറാഡൂര്‍ പ്രേംനഗര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടരന്വേഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രേംനഗര്‍ എസ് ഐ കേരളത്തിലെത്തി ഷുക്കൂറിന്റെ ബന്ധുക്കളില്‍നിന്ന് വിവരം ശേഖരിച്ചു. കാസര്‍കോട് കേന്ദ്രീകരിച്ചായിരുന്നു ഷുക്കൂറിന്റെ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍. മലപ്പുറം ജില്ലയിലെ ഏറെ പേര്‍ ഇതില്‍ പങ്കാളികളാണെന്ന സൂചനയുമുണ്ട്.

ഷുക്കൂര്‍ ശേഖരിച്ച തുക തിരികെ ലഭിക്കാന്‍ മര്‍ദിക്കുകയായിരുന്നുവെന്നും ഇതിനിടെയാണ് മരണം സംഭവിച്ചതെന്നുമാണ്
ഡെറാഡൂണ്‍ പോലീസ് കണ്ടെത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Murder, Murder-case, Crime, Bitcoin shukoor's murder; natives demand probe of Kerala Police
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?