ബുള്ളറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാത അക്രമി സര്‍വ്വീസിനിടെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു; പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട് യാത്രക്കാര്‍; തിരുവനന്തപുരത്തെ സൈക്കോ അക്രമി തിരഞ്ഞ് പോലീസ്

തിരുവനന്തപുരം: (www.kvartha.com 20.09.2019) ബുള്ളറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാത അക്രമി സര്‍വ്വീസിനിടെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. കിഴക്കേക്കോട്ടയില്‍ നിന്നും പാപ്പാന്‍ചാണിയിലേക്ക് പോയ ബസിനുനേരെയാണ് അജ്ഞാതന്റെ അക്രമമുണ്ടായത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ബുള്ളറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാതന്‍ ബസിന്റെ മുന്നിലും പിറകിലും ഉള്ള ചില്ലുകള്‍ കല്ലേറിഞ്ഞു തകര്‍ക്കുകയായിരുന്നു. ഇയാള്‍ ആരാണെന്ന് ബസ് ജീവനക്കാര്‍ക്ക് വ്യക്തമായില്ല. തുടര്‍ന്ന് ബസ് സര്‍വീസ് നിര്‍ത്തിവച്ചു. യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിട്ടു. സംഭവത്തിനുപിന്നിലെ അജ്ഞാത അക്രമിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, KSRTC, Bus, attack, Police, Investigates, Anonymous Attacked KSRTC Bus in Thiruvananthapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?