മരട് ഫ്‌ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കാന്‍ നിയമപരമായി സാധ്യമായതെല്ലാം ചെയ്യും; സര്‍വകക്ഷിയോഗത്തില്‍ ഫ് ളാറ്റ് നിവാസികള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം : (www.kvartha.com 18.09.2019) കൊച്ചി മരട് ഫ്‌ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കാന്‍ നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. ഫ്‌ളാറ്റുകള്‍ പൊളിക്കാതിരിക്കാനുള്ള നിയമ സാധ്യത ആരാഞ്ഞ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന സൂചനയാണ് യോഗത്തിലുണ്ടായത്.
ആവശ്യമെങ്കില്‍ കേന്ദ്രത്തിലേക്ക് സര്‍വകക്ഷി സംഘത്തെ അയയ്ക്കാനും ധാരണയായി. യോഗത്തിനിടെ മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഈ ആവശ്യമുന്നയിച്ചു. സംസ്ഥാനത്തിനായി സുപ്രീംകോടതിയിലെ ഉന്നത അഭിഭാഷകന്‍ ഹാജരാകും.
താമസക്കാരെ വഞ്ചിച്ച ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ എന്തൊക്കെ ചെയ്യാനാകുമെന്നും, ഇവരെ കരിമ്പട്ടികയില്‍പ്പെടുത്താനാകുമോയെന്നും പരിശോധിക്കും. നിര്‍മാണത്തിന് അനുമതി കൊടുത്തതാണ് ആദ്യത്തെ തെറ്റ്. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഫ്‌ളാറ്റിലെ താമസക്കാരെ സംരക്ഷിക്കണമെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
ഫ്‌ളാറ്റുകള്‍ പൊളിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും. അതേസമയം, സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയില്‍ നിന്ന് ഒഴിയാനുമാവില്ല. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകളില്‍ ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്.
അതിനിടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ പാരിസ്ഥിതികാഘാതം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ എത്തിക്കണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രപരിസ്ഥിതി മന്ത്രിയെ ഫോണില്‍ വിളിച്ച് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷി ചേരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
കേസിലെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തേയുള്ള കോടതി വിധികളെല്ലാം ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് അനുകൂലമായിരുന്നു. താമസക്കാര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നതാണ് പ്രധാന പ്രശ്‌നം. ഭവനരഹിതര്‍ക്ക് വീട് വച്ചു നല്‍കുന്ന സര്‍ക്കാരിന് മറുവശത്ത് വാസഗൃഹങ്ങള്‍ പൊളിക്കാനാവില്ല.
അനധികൃത നിര്‍മാണം നടത്തിയവര്‍ രക്ഷപ്പെടുകയും താമസക്കാര്‍ ഭവനരഹിതരാവുകയും ചെയ്യുന്നത് സ്വാഭാവിക നീതിയല്ല. സുപ്രീംകോടതിവിധി നല്‍കുന്ന ചില പാഠങ്ങളുമുണ്ട്. പരിസ്ഥിതിനിയമങ്ങള്‍ പാലിക്കാതെയുള്ള നിര്‍മാണങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സര്‍ക്കാരിനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എ സി മൊയ്തീന്‍, കക്ഷി നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പി രാജീവ്, കാനം രാജേന്ദ്രന്‍, കെ വി തോമസ്, വി കെ ഇബ്രാഹിം കുഞ്ഞ്, എം കെ മുനീര്‍, എ എന്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, മാത്യു ടി തോമസ്, കോവൂര്‍ കുഞ്ഞുമോന്‍, അനൂപ് ജേക്കബ്, പി സി ജോര്‍ജ്, ടി പി പീതാംബരന്‍, എ എ അസീസ്, അഡ്വ വര്‍ഗീസ്, അഡ്വ വേണുഗോപാലന്‍ നായര്‍, സണ്ണി തോമസ്, അഡിഷണല്‍ ചീഫ് സെക്രട്ടറിമാരായ വിശ്വാസ് മേത്ത, ടി കെ ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: All legal options being explored in Maradu flats case: Kerala CM, Thiruvananthapuram, News, Trending, Flat, Meeting, Chief Minister, Pinarayi vijayan, Supreme Court of India, Kerala.

Powered by Info News For You

Comments
Post a Comment