മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനായി ജില്ലാ നേതാക്കളെയും മണ്ഡലം നേതാക്കളെയും പാണക്കാട്ടേക്ക് വിളിപ്പിച്ചു; ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ സാധ്യത, എം സി ഖമറുദ്ദീന്റെയും എ കെ എം അഷ്‌റഫിന്റെയും പേര് പരിഗണനയില്‍, എസ് കെ എസ് എഫ് നേതാക്കളും പാണക്കാട്ട്
കാസര്‍കോട്: (https://ift.tt/2mmm9gH) മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനായി മുസ്ലിം ലീഗ് ജില്ലാ നേതാക്കളെയും മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളെയും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പാണ്ക്കാട്ടേക്ക് വിളിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
എം സി ഖമറുദ്ദീനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യത്തിനാണ് കൂടുതല്‍ സാധ്യത. മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും എം സി ഖമറുദ്ദീന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിലാണ് താല്‍പര്യം. അതേസമയം മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് നേതൃത്വം എ കെ എം അഷ്‌റഫിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ശക്തമായി വാദിക്കുകയാണ്. ഇതു വരെ മണ്ഡലത്തിന് പുറത്തുള്ള ആളുകളെയാണ് വിജയിപ്പിച്ചതെന്നും ഇനി മണ്ഡലത്തില്‍ നിന്നുള്ള ആളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് മണ്ഡലം നേതൃത്വം ആവശ്യപ്പെടുന്നത്. പ്രാദേശിക വികാരം എങ്ങനെ ശമിപ്പിക്കാന്‍ കഴിയുമെന്ന ചിന്തയിലാണ് സംസ്ഥാന നേതൃത്വം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ തീരുമാനമായിരിക്കും ഇക്കാര്യത്തില്‍ അന്തിമം. തങ്ങളുടെ വാക്കിന് കാതോര്‍ത്തിരിക്കുകയാണ് മുസ്ലിം ലീഗ് നേതാക്കളും അണികളും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി ജെ പിയുടെ കെ സുരേന്ദ്രനെ പി ബി അബ്ദുര്‍ റസാഖ് പരാജയപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ മഞ്ചേശ്വരത്ത് നിര്‍ത്തണമെന്ന വാദമാണ് ഉയരുന്നത്. മണ്ഡലത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പ്രാദേശിക കമ്മിറ്റിയില്‍ പൊട്ടിത്തെറിയുണ്ടാകുമോ എന്ന ഭയം മുസ്ലിം ലീഗ് നേതൃത്വത്തിനുണ്ട്. എ കെ എം അഷ്‌റഫിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കൂടുതല്‍ വിജയസാധ്യതയുണ്ടെന്നാണ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ വാദം. ഈ രണ്ട് നേതാക്കളെ കൂടാതെ അപ്രതീക്ഷിതമായി മറ്റൊരു തീരുമാനവും ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ മുന്‍ മന്ത്രിയും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സി ടി അഹ് മദലിയെ പൊതുസ്വീകാര്യനായ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. എം സി ഖമറുദ്ദീനെ തന്നെയാണ് നേതൃത്വം നേരത്തെ തന്നെ മഞ്ചേശ്വരത്ത് കണ്ടുവെച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കാസര്‍കോട്ടും എം സി ഖമറുദ്ദീന്റെ പേര് അവസാന ഘട്ടം വരെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അന്ന് പാണക്കാട് തങ്ങള്‍ കാസര്‍കോട്ട് എന്‍ എ നെല്ലിക്കുന്നിനെയും മഞ്ചേശ്വരത്ത് പി ബി അബ്ദുര്‍ റസാഖിനെയും രണ്ടാംതവണയും പരിഗണിക്കുകയായിരുന്നു.
എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി, എസ് വൈ എസ് ജില്ലാ സെക്രട്ടറി സാലൂദ് നിസാമി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും പാണക്കാട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Manjeshwaram, election, Top-Headlines, by-election, Trending, Manjeshwaram by election; Muslim League candidate announcement today
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment