കുവൈത്തില്‍ അതിജാഗ്രതാ നിര്‍ദേശം; രാജ്യത്തെ ഭീഷണികളെയും ഭീകരാന്തരീക്ഷത്തെയും നേരിടാന്‍ സായുധസേനകള്‍ സുസജ്ജവും സുശക്തവുമാണെന്ന് ആഭ്യന്തര മന്ത്രാലയം, അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കി
കുവൈത്ത് സിറ്റി: (www.kvartha.com 21.09.2019) കുവൈത്തില്‍ അതിജാഗ്രതാ നിര്‍ദേശം. മേഖലകളില്‍ സാഹചര്യങ്ങള്‍ കലുഷിതമായ സാഹചര്യത്തില്‍ രാജ്യത്തെ ഭീഷണികളെയും ഭീകരാന്തരീക്ഷത്തെയും നേരിടാന്‍ സായുധസേനകള്‍ സുസജ്ജവും സുശക്തവുമാണെന്ന് ആഭ്യന്തര മന്ത്രാലയം. കര, കടല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന സുരക്ഷ ഇതിനോടകം ഉറപ്പാക്കിക്കഴിഞ്ഞെന്നും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇഷാം അല്‍ നാഹം അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള വിവിധ സേനാമേധാവികളും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന ഏതു സംഭവത്തെയും നേരിടാന്‍ സന്നദ്ധരായിരിക്കണമെന്ന് സായുധ സേനയോടു ആവശ്യപ്പെട്ടു. രാജ്യത്ത് അജ്ഞാത ഡ്രോണ്‍ കഴിഞ്ഞ ശനിയാഴ്ച പറക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന സ്ഥാപനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. രാജ്യത്തെ തീരപ്രദേശങ്ങളില്‍ കാണപ്പെട്ട അജ്ഞാത ഡ്രോണിനെക്കുറിച്ചുള്ള അന്വേഷണം സുരക്ഷ ഏജന്‍സികള്‍ ശക്തമാക്കിയിട്ടുണ്ടെന്നു ആക്ടിങ് പ്രതിരോധ മന്ത്രി അനീസ് അല് സലാഹ് ചൂണ്ടിക്കാട്ടി.
സൗദി അറേബ്യയിലെ എണ്ണപ്പാടത്ത് കഴിഞ്ഞദിവസമുണ്ടായ ഡ്രോണ്‍ ആക്രമണത്തെയും രാജ്യം വലിയ ജാഗ്രതയോടെയാണ് വീക്ഷിച്ചത്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംശയാസ്പദമായി കാണപ്പെടുന്ന മുഴുവന്‍ സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തിലാണ്‍ ആഭ്യന്തരമന്ത്രാലയമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇഷാം അല്‍ നാഹം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kuwait, News, Gulf, Minister, Protection, attack, Ministry of Internal Affairs

Powered by Info News For You

Comments
Post a Comment