ആരോഗ്യ മേഖലകളിലെ പിഴകളും പ്രശ്‌നങ്ങളും ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തില്‍ വളരെ കുറവ്; ലോക രോഗി സുരക്ഷാദിനത്തില്‍ ആരോഗ്യമന്ത്രി
കുവൈത്ത് സിറ്റി: (www.kvartha.com 21.09.2019) ആരോഗ്യമേഖലകളിലെ പിഴകളും പ്രശ്‌നങ്ങളും ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തില്‍ വളരെ കുറവാണെന്ന് ലോക സുരക്ഷാദിനത്തില്‍ ആരോഗ്യമന്ത്രി. ലോകദിനത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി ഡോ. ശൈഖ് ബാസില്‍ അല്‍ സബാഹ്. ഒരു മിനിറ്റില്‍ നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലുമായി അസുഖങ്ങളാല്‍ അഞ്ച് മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.
ഇത്തരത്തില്‍ അന്താരാഷ്ട്ര നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുവൈത്തില്‍ ആരോഗ്യമേഖലകളിലെ പിഴകളും പ്രശ്‌നങ്ങളും വളരെ കുറവാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അതിനെ കുറിച്ച് വിശദമായി പഠനം നടത്തുകയും പരിഹാരം കണ്ടെത്താന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ മന്ത്രാലയം പുതിയ സാങ്കേതിക സമിതിയെ നിയോഗിക്കുകയും ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്കിടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നിലവിലുള്ള നടപടിക്രമങ്ങള്‍ കുറ്റമറ്റതാണോ എന്ന് പരിശോധിക്കുന്നതിനുമായി പഠനം നടത്തുകയും ചെയ്തിരുന്നു. സമിതി തയാറാക്കിയ വിശദമായ റിപ്പോര്‍ട്ട് ചെയര്‍മാന് ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kuwait, News, Gulf, World, Health, Minister, Report, Ministry of Health Kuwait

Powered by Info News For You

Comments
Post a Comment