ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി വിധി വന്നിട്ട് ഒരു വര്‍ഷം; പുന:പരിശോധനാ ഹര്‍ജികളില്‍ തീരുമാനം അടുത്തമാസത്തോടെ
തിരുവനന്തപുരം: (www.kvartha.com 28.09.2019) പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നിട്ട് ഒരു വര്‍ഷം തികയുന്നു. 2018 സെപ്തംബര്‍ 28ന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക വിധി പറഞ്ഞത്.
അതേസമയം വിധിക്കെതിരെ നല്‍കിയ 56 പുനഃപരിശോധന ഹര്‍ജികളിലും കോടതി അലക്ഷ്യ ഹര്‍ജികളിലും സുപ്രീം കോടതി അടുത്തമാസം തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട് . ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേട്ടത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാടാകും ശബരിമല വിഷയത്തില്‍ ഇനി നിര്‍ണായകമാകുക.
ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17നു വിരമിക്കുമെന്നതിനാല്‍ അതിന് മുമ്പ് തന്നെ ഹര്‍ജികളില്‍ വിധി പറയുമെന്നാണ് സൂചന.
2006ല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനം ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്റെ സെക്രട്ടറി ഭക്തി പസ്രീജ സേത്തി, ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം വിലക്കാന്‍ നിയമപിന്‍ബലം നല്‍കുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിലെ മൂന്നാം(ബി) വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിട്ട് ഹര്‍ജിയുമായി സുപ്രീം കോടതിയിലെത്തി. ഇതില്‍ സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി, സുപ്രീം കോടതി സര്‍ക്കാരിനോട് അഭിപ്രായം തേടി.
2007നവംബര്‍13ന് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടുമായി സത്യവാങ്മൂലം സമര്‍പ്പിച്ചു. 2016-ലാണ് പിന്നീട് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെ കേസ് എത്തിയത്. പിന്നീടു വന്ന യു ഡി എഫ് സര്‍ക്കാര്‍ ഈ സത്യവാങ്മൂലം പിന്‍വലിച്ച് സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് പുതിയത് നല്‍കി.
അമിക്കസ് ക്യൂറിയെവെച്ച് കേസ് മുന്നോട്ടുകൊണ്ടുപോകുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയിരുന്നു. പ്രവേശനം നിഷേധിക്കുന്നത് സ്ത്രീകളുടെ അന്തസിന്മേലുള്ള കടന്നുകയറ്റമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കി. സംഭവവികാസങ്ങള്‍ക്കൊടുവില്‍ 2018 സെപ്തംബര്‍ 28ന് യുവതീ പ്രവേശനം അനുവദിച്ച് കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചു.
ഇതോടെ വിവിധ സംഘടനകളുടെ പിന്തുണയോടെ സ്ത്രീകള്‍ ഒന്നടങ്കം ശബരിമല കയറാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ പ്രതിഷേധക്കാരെ കബളിപ്പിച്ച് ശബരിമല കയറി ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്തു. യുവതികള്‍ ശബരിമലയില്‍ കയറിയതോടെ എങ്ങും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: One Year Of Sabarimala Verdict : The Emancipatory Force Of SC Judgment,Thiruvananthapuram, News, Religion, Supreme Court of India, Report, Sabarimala Temple, Trending, Kerala.

Powered by Info News For You

Comments
Post a Comment