സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തകര്‍ത്ത് ജിന്‍സണ്‍ ജോണ്‍സണ്‍; ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി മലയാളി താരം
ബെര്‍ലിന്‍: (www.kvartha.com 02.08.2019) 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തകര്‍ത്ത് ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍. ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന മീറ്റില്‍ മൂന്ന് മിനിറ്റ് 35.24 സെക്കന്‍ഡില്‍ ഓടി വെള്ളിമെഡല്‍ നേടിയാണ് ജിന്‍സണ്‍ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് പുതുക്കിയത്. കഴിഞ്ഞ ജൂണില്‍ ഹോളണ്ടില്‍ ജിന്‍സണ്‍ മൂന്ന് മിനിറ്റ് 37.62 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.
യോഗ്യത മാര്‍ക്ക് മറികടന്നതോടെ ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിന് ജിന്‍സണ്‍ യോഗ്യത നേടി. അമേരിക്കയുടെ തോംപ്‌സണ്‍ ജോഷ്വ ഈയിനത്തില്‍ സ്വര്‍ണവും (മൂന്ന് മിനിറ്റ് 35.01 സെക്കന്‍ഡ്) കെനിയയുടെ തുവേയി കോര്‍ണെലിയസ് വെങ്കലവും (മൂന്ന് മിനിറ്റ് 35.34 സെക്കന്‍ഡ്) കരസ്ഥമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Germany, India, Kerala, Malayalees, News, World, Sports, Jinson Johnson breaks national record, qualifies for Worlds

Powered by Info News For You

Comments
Post a Comment