ചുവന്ന് തുടുത്ത് ജെഎന്‍യു; എബിവിപി ചിത്രത്തിലേയില്ല; ബാപ്‌സ-ഫ്രറ്റേണിറ്റി സഖ്യം ബഹുദൂരം പിന്നില്‍; ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പകുതി പിന്നിടുമ്പോള്‍ ഇടത് തരംഗം വ്യക്തം

ന്യൂഡല്‍ഹി: (www.kvartha.com 08.09.2019) ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഇടത് തരംഗം. സെന്‍ട്രല്‍ പാനലിലെ നാലുസീറ്റുകളിലും വമ്പിച്ച ലീഡോടെ ഇടതുസ്ഥാനാര്‍ഥികള്‍ മുന്നേറുകയാണ്. ആകെ പോള്‍ ചെയ്ത 5762 വോട്ടുകളില്‍ 3000 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഇടതുസഖ്യത്തിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സ്ഥാനാര്‍ഥികള്‍ യഥാക്രമം 700, 1427, 704, 1202 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

എസ്എഫ്‌ഐയുടെ ഒയ്ഷി ഘോഷാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. സാകിത് മൂന്‍(വൈസ് പ്രസിഡന്റ്) സതീഷ് ചന്ദ്ര യാദവ്(ജനറല്‍ സെക്രട്ടറി), ദാനിഷ്(ജോയന്റ് സെക്രട്ടറി) എന്നിവരാണ് സെന്‍ട്രല്‍ പാനലിലെ മറ്റു സ്ഥാനാര്‍ത്ഥികള്‍.


ജെഎന്‍യുവിലെ ഇടത് മേല്‍ക്കൈ തകര്‍ക്കുമെന്ന് ദേശീയ മാധ്യമങ്ങളടക്കം കൊട്ടിഘോഷിച്ച ബാപ്‌സ ഫ്രറ്റേണിറ്റി സഖ്യത്തെയും എബിവിപിയെയും കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐയും നിഷ്പ്രഭമാക്കിയാണ് ഇടതുസഖ്യത്തിന്റെ കുതിപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, University, SFI, ABVP, Politics, JNU Polls: Counting Underway, Left Unity Leads in All Seats


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?