ഒന്നര വര്‍ഷം മുമ്പ് അമ്മ പുഴയില്‍ചാടി ആത്മഹത്യ ചെയ്തു; ഒന്നര വര്‍ഷത്തിനിപ്പുറം അതേസ്ഥലത്ത് മകന്റെ മുങ്ങിമരണവും

കാസര്‍കോട്: (www.kasargodvartha.com 03.09.2019) മീന്‍ പിടിക്കുന്നതിനിടെ ചന്ദ്രഗിരിപ്പുഴയില്‍ മുങ്ങിമരിച്ച ജയരാമയുടെ അമ്മ ലക്ഷ്മി ഒന്നര വര്‍ഷം മുമ്പ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നുവെന്ന് പോലീസ്. ഞായറാഴ്ച വൈകിട്ടോടെയാണ് വിദ്യാനഗര്‍ നെല്‍ക്കളയിലെ ഡി ജയരാമ (34) കൊറക്കോട് പുഴയോരത്ത് മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ കീഴൂര്‍ കടപ്പുറത്താണ് ജയരാമയുടെ മൃതദേഹം കണ്ടെത്തിയത്.

2018 ഫെബ്രുവരി 26നാണ് ജയരാമയുടെ അമ്മ ലക്ഷ്മി ഇതേസ്ഥലത്ത് നിന്നും പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. വീട്ടുകാരുമായി പിണങ്ങിയതിനെ തുടര്‍ന്ന് വീടുവിട്ട ലക്ഷ്മിയെ മാര്‍ച്ച് ഒന്നിനാണ് ചെമ്മനാട് ചളിയങ്കോട് പാലത്തിന് കീഴെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് ദാമോദരന്‍ നേരത്തെ മരണപ്പെട്ടിരുന്നു. ഗണേഷ്, ദിനേശ്, ജഗദീഷ്, ജയന്‍, ചിത്ര എന്നിവര്‍ മറ്റുമക്കളാണ്.


Related News:
കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍; ആത്മഹത്യയാണെന്ന് സംശയം



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, suicide, Death, Top-Headlines, Chandragiri-river, One and half year back mother commits suicide; Now Son died in Same place
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?