'അടിച്ചു കണ്ണ് പൊട്ടിക്കും'; ടിപ്പര്‍ ലോറി ഡ്രൈവറോട് കയര്‍ക്കുന്ന പി കെ ശശി എം എല്‍ എയുടെ വീഡിയോ വൈറല്‍

ചെര്‍പ്പുളശ്ശേരി: (www.kvartha.com 15.09.2019) 'അടിച്ചു കണ്ണ് പൊട്ടിക്കും' അമിത വേഗതയില്‍ പോയ ടിപ്പര്‍ ലോറി ഡ്രൈവറോട് കയര്‍ക്കുന്ന പി കെ ശശി എം എല്‍ എയുടെ വീഡിയോ വൈറല്‍. സംഭവം വിവാദമായതോടെ വിശദീകരണവുമായി ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഇഖ്ബാല്‍ വിശദീകരണവുമായി രംഗത്തെത്തി. തെറ്റ് പറ്റിയതിന് എംഎല്‍എ തന്നെ ഉപദേശിച്ചതാണെന്നാണ് ഇഖ്ബാലിന്റെ വാദം.

ശനിയാഴ്ച വൈകിട്ട് ചെര്‍പ്പുളശ്ശേരി മാങ്ങോട്ടാണ് സംഭവം. പി കെ ശശി ടിപ്പര്‍ ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറോട് 'അടിച്ചു കണ്ണ് പൊട്ടിക്കു'മെന്ന് പറഞ്ഞ് ക്ഷോഭിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഭവം കണ്ടുനിന്ന ദൃക്്‌സാക്ഷികളില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ വിഡിയോയാണു വൈറലായത്. അമിത വേഗത്തില്‍ വന്ന ടിപ്പര്‍, എംഎല്‍എയുടെ വാഹനത്തെ അപകടകരമായ രീതിയില്‍ മറികടന്നതാണ് പ്രകോപനത്തിനു കാരണമെന്നാണ് കരുതുന്നത്.

 PK Sasi CPIM MLA Shouting a Lorry Driver Video Viral, News, Politics, Video, Social Network, Kerala

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന യുവതിയുടെ പീഡന പരാതിയെത്തുടര്‍ന്നു സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പി കെ ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്കു തിരിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

നവംബറിലാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ശശിയെ സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊണ്ട തീരുമാനം ഇനി സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നടപടിക്രമമേ ബാക്കിയുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമാണു ശശിയെ തിരിച്ചെടുക്കാനുള്ള നടപടി പാര്‍ട്ടി ആരംഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PK Sasi CPIM MLA Shouting a Lorry Driver Video Viral, News, Politics, Video, Social Network, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?