കാഴ്ച്ച മങ്ങിയത് മഅ്ദനിക്കോ ഭരണകൂടത്തിനോ? പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍

ബംഗളൂരു: (www.kvartha.com 18.09.2019) പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍. പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മഅ്ദനിയെ ബംഗളൂരു വൈറ്റ്ഫീല്‍ഡ് സൗഖ്യ ഹോളിസ്റ്റിക് റിസര്‍ച് സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡയബറ്റിക് ന്യൂറോപ്പതി മൂര്‍ച്ഛിച്ചതിനാല്‍ 15 ദിവസത്തേക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ നേരിടുന്ന മഅദനിയുടെ രോഗാവസ്ഥ കണക്കിലെടുത്ത് വിചാരണ പൂര്‍ത്തിയാകും വരെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ കൊയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പതുവര്‍ഷം തടവറയില്‍ കഴിഞ്ഞ മഅ്ദനിയെ പിന്നീട് നിരപരാധിയെന്ന് കണ്ടെത്തി വിട്ടയക്കുകയായിരുന്നു. ശാരീരിക പ്രശ്‌നങ്ങൡ നീറി അന്യായത്തിന്റെ തടവറയില്‍ മഅ്ദനി നരകിക്കുമ്പോള്‍ മഅ്ദനിക്കാണോ വേട്ടയാടുന്ന ഭരണകൂടത്തിനാണോ കാഴ്ച്ച മങ്ങിയതെന്ന ചോദ്യം ബാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Bangalore, Kerala, Abdul-Nasar-Madani, News, Hospital, Abdul-Nasar-Madani Hospitalized


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?