ഹാട്രിക്കടിച്ച് ടാമി എബ്രഹാം; ഗോളടിക്കാന്‍ വിഷമിച്ച എതിരാളികള്‍ക്ക് വേണ്ടി സ്വന്തം പോസ്റ്റിലേക്ക് ഗോളടിച്ചതും ടാമി; അഞ്ചിന്റെ മൊഞ്ചുള്ള വമ്പന്‍ ജയത്തോടെ ചെല്‍സി

ലണ്ടന്‍: (www.kvartha.com 15.09.2019) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചിന്റെ മൊഞ്ചുള്ള വമ്പന്‍ ജയത്തോടെ ചെല്‍സി. വോള്‍വര്‍ഹാംപ്ടണെയാണ് രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്ക് ചെല്‍സി നിലംപരിശാക്കിയത്. ഹാട്രിക്കടിച്ച ടാമി അബ്രഹാമിന്റെ പ്രകടനമാണ് നീലപ്പടയെ വിജയത്തിലെത്തിച്ചത്. ടിമോറി, മൗണ്ട് എന്നിവരാണ് ചെല്‍സിയുടെ മറ്റ് സ്‌കോറര്‍മാര്‍.

34, 41, 55 മിനിറ്റുകളിലായിരുന്നു ടാമി എബ്രഹാമിന്റെ ഗോളുകള്‍. ടിമോറി 31ആം മിനിറ്റിലും മൗണ്ട് 90ആം മിനിറ്റിലുമാണ് വലകുലുക്കിയത്. 69ആം മിനിറ്റിലാണ് ടാമി ന്യൂകാസിലിന് ഒരുഗോള്‍ ദാനം നല്‍കിയത്. പിന്നീട് 85 മിനിറ്റില്‍ കുള്‍ട്രോണ്‍ ന്യൂകാസിലിന് വേണ്ടി ഗോള്‍ നേടി.


മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ടോട്ടന്‍ഹാം എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സോണ്‍ ഹേങ് മിന്‍(10, 23) ടോട്ടന്‍ഹാമിനായി ഇരട്ടഗോള്‍ നേടി. ആന്‍ഹോള്‍ട്ട്(21), ലമേലാ (42) എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, English Premier League, Chelsea, Premier League: Tammy Abraham Hat-trick Help Chelsea Beat Wolves 5-2


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?