ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ വാഹനവ്യൂഹമിടിച്ച് ആറുവയസുകാരന്‍ മരിച്ചു; അപകടകാരണം അമിതവേഗത

ന്യൂഡല്‍ഹി: (www.kvartha.com 12.09.2019) ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭഗവതിന്റെ അകമ്പടി വാഹനമിടിച്ച് ആറുവയസ്സുകാരന്‍ മരിച്ചു. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. തിജാറയിലെ പാര്‍ട്ടി പരിപാടി കഴിഞ്ഞ് ബെഹ്‌റോറിലേക്കുള്ള യാത്രമധ്യേയാണ് അപകടമുണ്ടായത്. ഗ്രാമമുഖ്യനും കൊച്ചുമകനും സഞ്ചരിച്ച ബൈക്ക് മോഹന്‍ ഭഗവതിന് അകമ്പടി സേവിച്ച കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 

അമിതവേഗതയിലായിരുന്നു ആര്‍എസ്എസ് നേതാവിന്റെ വാഹനവ്യൂഹം. കുട്ടി തല്‍ക്ഷണം മരിച്ചു. ഗ്രാമമുഖ്യനായ ചേത്രാം യാദവിനെ ഗുരുതര പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


അപകടത്തെതുടര്‍ന്ന് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് കാറ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് മുമ്പും മോഹന്‍ ഭഗവതിന്റെ വാഹനവ്യൂഹം അമിതവേഗതയെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, Rajasthan, Accident, RSS, Death, Car in RSS chief Mohan Bhagwat's convoy hits bike, kills 6-year-old


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?