ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരം?
ബംഗളൂരു: (www.kvartha.com 19.09.2019) ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരനായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യനില അനുദിനം വഷളാകുന്നതായി റിപ്പോര്‍ട്ട്. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മഅ്ദനിയുടെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെയും രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 2010 ആഗസ്റ്റ് 17 നാണ് മഅ്ദനിയെ പോലീസ് അറസ്റ്റു ചെയ്തത്. അന്നു മുതല്‍ കേസില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ്. പ്രമേഹരോഗം അലട്ടിയിരുന്ന മഅ്ദനിയുടെ ഒരു കണ്ണിന്റെ കാഴ്ചശക്തി പൂര്‍ണമായും നശിച്ചിരുന്നു. മറ്റേ കണ്ണിനും കാഴ്ചയ്ക്ക് കുഴപ്പമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനൈ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മഅ്ദനിയെ ചികിത്സയ്ക്കായി സാമെന്തനഹള്ളിയിലെ ഒരു ആയുര്‍വേദ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014 ജൂലൈയില്‍ വൈദ്യസഹായത്തിനായി സുപ്രീംകോടതി ഉപാധികളോടെ മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് കാവലില്‍ ബംഗളുരുവിലെ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലുമായിട്ടാണ് മഅ്ദനി കഴിയുന്നത്.
അതിനിടെ കേസില്‍ വിചാരണ നീളുന്നത് അദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സ നല്‍കുന്നതിന്തടസ്സമുണ്ടാക്കുന്നു എന്ന ആരോപണവുമായി പിഡിപി രംഗത്തെത്തിയിരുന്നു. വിചാരണ പൂര്‍ത്തിയാക്കുന്നതില്‍ നേരത്തേ നല്‍കിയ ഉറപ്പ് കര്‍ണാടക സര്‍ക്കാര്‍ ലംഘിച്ചിരിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Madani in serious condition, Bangalore, News, Politics, Trending, Hospital, Treatment, National.

Powered by Info News For You

Comments
Post a Comment