എംബാപ്പെയും നെയ്മറും കവാനിയുമില്ല; പടനായകന്മാരെ പുറത്തിരുത്തി പോരുജയിച്ച് പിഎസ്ജി; റയല്‍ മാഡ്രിഡ് തവിടുപൊടി

പാരിസ്: (www.kvartha.com 19.09.2019) എംബാപ്പെ, നെയ്മര്‍, കവാനി തുടങ്ങിയ സൂപ്പര്‍ താരങ്ങളില്ലാതെ റയല്‍ മാഡ്രിഡിനെതിരെ ചാമ്പ്യന്‍സ് ലീഗ് പോരിനിറങ്ങിയ പാരിസ് സെന്റ് ജെര്‍മെയ്‌ന് തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പിഎസ്ജി റയലിനെ നിലംപരിശാക്കിയത്. ഇരട്ടഗോള്‍ നേടിയ അര്‍ജന്റീനന്‍ താരം എയ്ഞ്ചല്‍ ഡി മരിയയാണ് പിഎസ്ജിയുടെ വിജയത്തിന് ചുക്കാന്‍പിടിച്ചത്.

കളിയുടെ 14ാം മിനുട്ടിലാണ് ഡിമരിയ ആദ്യഗോള്‍ നേടിയത്. 33ാം മിനുട്ടില്‍ ഒരു ഗംഭീര സ്‌ട്രൈക്കിലൂടെ ഡി മരിയ തന്നെ പിഎസ്ജിയുടെ ലീഡ് ഇരട്ടിയാക്കി. കളിയുടെ അവസാന നിമിഷം മുനിയര്‍ ആണ് പിഎസ്ജിയുടെ മൂന്നാം ഗോള്‍ നേടിയത്. ബെന്‍സെമ, ബെയ്ല്‍, ഹസാര്‍ഡ്, ഹാമസ് എന്നീ വമ്പന്‍ താരങ്ങളൊക്കെയും പിഎസ്ജിക്കെതിരെ റയലിനുവേണ്ടി ബൂട്ടുകെട്ടിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Champions League, Real Madrid, Paris, France, Angel Di Maria scores twice in comfortable PSG win over Real Madrid to pile pressure on Zinedine Zidane


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?