ഒരാഴ്ചക്കകം ജോര്‍ദാന്‍ താഴ് വരയും ചാവുകടലും ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി; പ്രഖ്യാപനത്തിനെതിരെ ശക്തമായ തീരുമാനമെടുക്കാന്‍ ജിദ്ദയില്‍ അടിയന്തര യോഗം ചേര്‍ന്നു

ജിദ്ദ: (www.kvartha.com 16.09.2019) ജോര്‍ദാന്‍ താഴ് വരയും ചാവുകടലും ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി. തെരഞ്ഞടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഒരാഴ്ചക്കകം ജോര്‍ദാന്‍ താഴ് വരയും ചാവുകടലും ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്നാണ് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്. ഇതിനെതിരെ ശക്തമായ തീരുമാനമെടുക്കാന്‍ ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മ (ഒഐസി) ജിദ്ദയില്‍ അടിയന്തര യോഗം ചേര്‍ന്നു. അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് സൗദി നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയത്.

സൗദിയില്‍ വിളിച്ചുചേര്‍ന്ന അടിയന്തര ഉച്ചകോടിയില്‍ 65,000 ഫലസ്തീനികള്‍ താമസിക്കുന്ന മേഖലയിലേക്ക് ഇസ്രായേല്‍ അധിനിവേശം നടത്താനുള്ള നീക്കത്തെ പ്രതിരോധിക്കാനാണ് തീരുമാനം. അന്താരാഷ്ട്ര തലത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിആദ് അല്‍ഡ മാലികി യോഗത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും താല്‍പര്യങ്ങളുമാണ് പരിഗണിക്കേണ്ടതെന്നും അതിന് സമ്മര്‍ദവും നീതിപരമായ നീക്കവുമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Jeddah, News, Gulf, World, Meeting, Prime Minister, Election, OIC emergency meeting in Jeddah

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jeddah, News, Gulf, World, Meeting, Prime Minister, Election, OIC emergency meeting in Jeddah


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?