പാകിസ്ഥാന്‍ ഇന്ത്യയുമായി ഒരിക്കലും യുദ്ധത്തിന് തുടക്കമിടില്ല; യുദ്ധം ഒന്നിനും പരിഹാരമല്ല; ഇരു രാജ്യങ്ങളും ആണവ ശക്തികളാണെന്നും ഇമ്രാന്‍ ഖാന്‍

ലാഹോര്‍: (www.kvartha.com 03.09.2019) പാകിസ്ഥാന്‍ ഇന്ത്യയുമായി ഒരിക്കലും യുദ്ധത്തിനില്ലെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരമാകില്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. പാകിസ്ഥാനും ഇന്ത്യയും ആണവശക്തികളാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഹോറില്‍ ഗവര്‍ണറുടെ വസതിയില്‍ സിഖ് വിഭാഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.

 ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെയാണ് ഇമ്രാന്റെ നിര്‍ണായക പ്രഖ്യാപനം.

 'World Could be in Danger': On Nuclear War With India, Imran Gives 'Pakistan-Never-First' Assurance,Lahore, News, Politics, Trending, Jammu, Kashmir, Pakistan, World

ഇമ്രാന്റെ വാക്കുകള്‍;

''ഞങ്ങള്‍ ഒരിക്കലും ഒരു യുദ്ധത്തിന് തുടക്കമിടില്ല. പാകിസ്ഥാനും ഇന്ത്യയും ആണവശക്തികളാണ്. സംഘര്‍ഷം മൂര്‍ച്ഛിച്ച് യുദ്ധത്തിലേക്കുപോയാല്‍ ലോകത്തിനാകെ അത് ദോഷംചെയ്യും. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നാണ് തനിക്ക് ഇന്ത്യയോട് പറയാനുള്ളത്. യുദ്ധത്തില്‍ വിജയിക്കുന്നവര്‍ക്കും നഷ്ടപ്പെടാന്‍ ഒരുപാടുണ്ടാവും. ഒട്ടനവധി പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കാനും അത് കാരണമാവും'' എന്നും ഇമ്രാന്‍ പറഞ്ഞു.

പാകിസ്ഥാന്‍ ഭീകരപ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുപോലും തയ്യാറാവൂ എന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഈ വര്‍ഷമാദ്യം കശ്മീരിലെ പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ നടത്തിയ ചാവേറാക്രമണത്തില്‍ 40 സി ആര്‍ പി എഫ് ഭടന്മാര്‍ കൊല്ലപ്പെടുകകൂടി ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്തിരുന്നു. ഈ ആക്രമണത്തോടെ പാകിസ്ഥാനെതിരെ ലോകരാജ്യങ്ങളെല്ലാം തിരിഞ്ഞിരുന്നു.

ഇതിന് പകരമെന്നോണം പാകിസ്ഥാനിലെ ബലാകോട്ടിലും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടി നടത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'World Could be in Danger': On Nuclear War With India, Imran Gives 'Pakistan-Never-First' Assurance,Lahore, News, Politics, Trending, Jammu, Kashmir, Pakistan, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?