ഹാവൂ! ഒടുവില്‍ ബാഴ്‌സ എവേ ഗ്രൗണ്ടില്‍ വിജയിച്ചു; എതിരാളികളുടെ മൈതാനത്ത് ജയംനേടുന്നത് അവസാന ഒമ്പത് മത്സരങ്ങളില്‍ ഇതാദ്യമായി

മാഡ്രിഡ്: (www.kvartha.com 29.09.2019) എട്ടുമത്സരങ്ങള്‍ക്കുശേഷം ഇതാദ്യമായി ബാഴ്‌സ എവേ ഗ്രൗണ്ടില്‍ വിജയിച്ചു. ലാ ലിഗാ മത്സരത്തില്‍ ഗെറ്റാഫെയെയാണ് ബാഴ്‌സ അവരുടെ മൈതാനത്ത് കീഴ്‌പ്പെടുത്തിയത്. മടക്കമില്ലാത്ത രണ്ടുഗോളുകള്‍ക്കായിരുന്നു വിജയം.

41ാം മിനിറ്റില്‍ ലൂയി സുവാരസിലൂടെയാണ് ബാഴ്‌സ ആദ്യഗോള്‍ നേടിയത്.. 49ാം മിനിറ്റില്‍ ജൂനിയര്‍ ഫിര്‍പ്പോ ലീഡ് ഇരട്ടിയാക്കി. 82ാം മിനിറ്റില്‍ ക്ലെമെന്റ് ലെങ്‌ലെറ്റ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് കറ്റാലന്മാര്‍ മത്സരം പൂര്‍ത്തിയാക്കിയത്. ജയത്തോടെ 13 പോയിന്റുമായി ബാഴ്‌സ ലാ ലിഗയില്‍ രണ്ടാമതെത്തി. 14 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Barcelona, Football, News, Spain, Getafe, La Liga, Barcelona beat Getafe to end struggles on the road


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?