മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള മൂന്നു കേസുകളിലെ രാജ്യദ്രോഹകുറ്റവും യുഎപിഎയും ഹൈക്കോടതി റദ്ദാക്കി
കൊച്ചി: (www.kvartha.com 21.09.2019) മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള മൂന്നു കേസുകളിലെ രാജ്യദ്രോഹകുറ്റവും യുഎപിഎയും ഹൈക്കോടതി റദ്ദാക്കി. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഗുരുതര വകുപ്പുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.
കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ നാല് മുതല്‍ ആറ് മാസംവരെ കാലതാമസമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യദ്രോഹകുറ്റവും യുഎപിഎയും ഹൈക്കോടതി റദ്ദാക്കിയത്. യുഎപിഎ ചുമത്തുന്നതിന് 14 ദിവസത്തിനകം പ്രോസിക്യൂഷന്‍ അനുമതി തേടണമെന്നാണ് വ്യവസ്ഥ.
2016 മുതല്‍ കസ്റ്റഡിയിലുള്ള തന്റെ കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നത് ചോദ്യം ചെയ്തും കുറ്റമുക്തനാക്കണമെന്നും ആവശ്യപ്പെട്ടും രൂപേഷ് നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. രൂപേഷിന്റെ ഹരജി നേരത്തെ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Maoist, Leader, High Court, Roopesh, High Court Took Away UAPA Filed Against Maoist Leader Roopesh

Powered by Info News For You

Comments
Post a Comment