യാത്രക്കിടെ ബാങ്ക് ജീവനക്കാരിയുടെ നഷ്ടപ്പെട്ട എ ടി എം കാര്‍ഡ് ഉപയോഗിച്ച് പണം കവര്‍ന്നു

തൃശ്ശൂര്‍: (https://ift.tt/34Rg8ue) ബസില്‍ യാത്ര ചെയ്യുന്നതിനിടെ സഹകരണ ബാങ്ക് ജീവനക്കാരിയുടെ നഷ്ടമായ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് 48,000 രൂപ മോഷ്ടിച്ചു. ചാഴൂര്‍ സ്വദേശിയും ജില്ലാ സഹകരണ ബാങ്ക് വാടാനപ്പള്ളി ശാഖയിലെ ജീവനക്കാരിയുമായ തെരുവത്ത് വീട്ടില്‍ ഷരീഫ ശംസുദ്ദീന്റെ പണമാണ് നഷ്ടപ്പെട്ടത്.

കാഞ്ഞാണിയില്‍ നിന്ന് വാടാനപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ ജോലിക്കു പോകുന്നതിനിടെയാണ് എ ടി എം കാര്‍ഡ് അടങ്ങിയ പേഴ്‌സ് നഷ്ടമായത്.

News, Kerala, Thrissur, bus, theft, ATM card, Police, Bank, Bank Employee was Lost ATM Card

ബാഗിനുള്ളില്‍ എടിഎം കാര്‍ഡും പിന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള രേഖകളും വീടിന്റെ താക്കോലും സൂക്ഷിച്ചിരുന്ന പേഴ്‌സാണ് മോഷണം പോയത്. പേഴ്‌സ് നഷ്ടമായ വിവരം ഇവര്‍ അറിയുന്നത് ഉച്ചയോടെ മറ്റൊരാവശ്യത്തിനു വേണ്ടി ബാഗ് പരിശോധിച്ചപ്പോഴാണ്.

മോഷണത്തെക്കുറിച്ച് അന്തിക്കാട് പോലീസില്‍ പരാതി നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thrissur, bus, theft, ATM card, Police, Bank, Bank Employee was Lost ATM Card


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?