അനുഗ്രഹം വാങ്ങുന്നതിനിടെ കാള സ്വര്‍ണമാല വിഴുങ്ങി: ചാണകത്തില്‍ വീഴുമെന്ന് കരുതി ഒരാഴ്ച കാത്തിരുന്നു, ഒടുവില്‍ ശസ്ത്രക്രിയ


മുംബൈ (www.evisionnews.co): വീട്ടില്‍ നടത്തിയ പൂജയ്ക്കിടെ കാള ഒന്നരലക്ഷം രൂപയുടെ താലിമാല വിഴുങ്ങി. ചാണകിടുമ്പോള്‍ കിട്ടുമെന്ന് കരുതി വീട്ടുകാര്‍ ഒരാഴ്ചയോളം കാത്തിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് ശസ്ത്രക്രിയ നടത്തിയാണ് മാല പുറത്തെടുത്തത്.

അഹമ്മദ് നഗറിലെ വാഗ്പൂര്‍ ഗ്രാമത്തിലെ കര്‍ഷകന്‍ ബാബുറാവ് ഷിന്ദേയുടെ വീട്ടിലെ കാളയാണ് മാല വിഴുങ്ങിയത്. ബാബുറാവുവിന്റെ ഭാര്യയുടെ താലി മാല താലത്തില്‍ വച്ച് കാളയെ കൊണ്ട് അനുഗ്രഹം വാങ്ങാന്‍ ശ്രമിച്ചു. ഈ സമയത്ത് വൈദ്യൂതി പോയതിനെ തുടര്‍ന്ന് മെഴുകുതിരിയെടുക്കുന്നതിന് വേണ്ടി വീടിനകത്തേക്ക് പോയ നേരത്തായിരുന്നു താലത്തിലുണ്ടായിരുന്ന ചപ്പാത്തിയും താലി മാലയും കാള അകത്താക്കിയത്. 

കാളയുടെ വായില്‍ കൈയ്യിട്ട് മാല എടുക്കുന്നതിന് വേണ്ടി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചാണകമിടുമ്പോള്‍ മാല കിട്ടുമെന്ന് കരുതി ഒരാഴ്ച കാത്തു. പിന്നീട് അതും നടക്കാതെ വന്നപ്പോഴാണ് ശസ്ത്രക്രിയ നടത്തേണ്ടി വന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?