കനത്ത മഴയുടെ അകമ്പടിയോടെ ദുകമില്‍ 'ഹിക്ക' ചുഴലിക്കൊടുങ്കാറ്റ്; പലയിടത്തും കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാട്

മസ്‌കത്ത്: (www.kvartha.com 25.09.2019) കനത്ത മഴയുടെ അകമ്പടിയോടെ ദുകമില്‍ 'ഹിക്ക' ചുഴലിക്കൊടുങ്കാറ്റ്. കൊടുങ്കാറ്റ് ചൊവ്വാഴ്ച രാവിലെയാണ് ശക്തിയാര്‍ജിച്ച് ചുഴലിയായി മാറിയത്. കനത്ത കാറ്റിനെ തുടര്‍ന്ന് പലയിടത്തും കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്കുകള്‍ കൃത്യമായി വ്യക്തമല്ല. കനത്ത മഴ ബുധനാഴ്ചയും തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം.

മസീറ ദ്വീപിനും അല്‍ വുസ്ത ഗവര്‍ണറേറ്റിലെ റാസ് അല്‍ മദ്‌റക്കക്കും ഇടയില്‍ ചുഴലിക്കൊടുങ്കാറ്റിന്റെ കേന്ദ്രഭാഗം തീരം തൊട്ടതായാണ് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചത്. ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഒമാന്‍ സമയം ഏഴരയോടെയാണ് സംഭവം. കാറ്റ് തീരത്തോട് അടുത്തതോടെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 124 കിലോമീറ്റര് വരെയായി ഉയര്‍ന്നിരുന്നു. കനത്ത മഴയില്‍ ദുകമിലെ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലുമെല്ലാം വലിയ തോതില്‍ വെള്ളം പൊങ്ങിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി.

Muscat, News, Gulf, World, Cyclone, Storm, Rain, Cyclone Storm Hikka To Reach Oman

അപകട സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നേരത്തേ ഒഴിപ്പിച്ചിരുന്നു. വിവിധ സേനാ വിഭാഗത്തിലെ അംഗങ്ങളും പോലീസും സിവില്‍ ഡിഫന്‍സിനും രക്ഷാ പ്രവര്‍ത്തനത്തിനായി വിന്യസിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും സുരക്ഷ ഏജന്‍സികള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Muscat, News, Gulf, World, Cyclone, Storm, Rain, Cyclone Storm Hikka To Reach Oman 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?