ഫ്രഞ്ചുലീഗില്‍ അഞ്ചുമത്സരങ്ങള്‍ ബെഞ്ചിലിരുന്ന ബ്രസീലിന്റെ രോമാഞ്ചം വീണ്ടും കളിക്കളത്തില്‍; ബൈസിക്കിള്‍ കിക്ക് ഗോളിലൂടെ തിരിച്ചുവരവറിയിച്ച് താരരാജാവ്; നെയ്മര്‍ മാജിക്കില്‍ പിഎസ്ജിക്ക് ജയം
പാരിസ്: (www.kvartha.com 15.09.2019) അഞ്ചുമത്സരങ്ങള്‍ ബെഞ്ചിലിരുന്നശേഷം ഫ്രഞ്ച് ലീഗില്‍ നെയ്മറുടെ മാജിക്ക് ഷോ. സീസണിലെ ആദ്യ മല്‍സരത്തിനിറങ്ങിയ നെയ്മറുടെ മികവില്‍ പിഎസ്ജി സ്‌ട്രോസ്ബര്‍ഗിനെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പ്പിച്ചു. സമനിലയില്‍ കലാശിക്കുമെന്ന് കരുതിയ മത്സരത്തില്‍ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെയാണ് നെയ്മര്‍ മൂന്ന് പോയന്റ് പാരിസിലേക്ക് കൊണ്ടുപോയത്.
ഇഞ്ച്വറി ടൈമിലായിരുന്നു നെയ്മറിന്റെ വിജയഗോള്‍. ഇടതു വിങില്‍ നിന്നു ഡിയാലോ നല്‍കിയ ക്രോസ് താരം ബൈസിക്കിള്‍ കിക്കിലൂടെ വലയില്‍ എത്തിക്കുകയായിരുന്നു. ബാഴ്‌സയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് ലീഗിലെ ആദ്യ അഞ്ച്് മല്‍സരങ്ങളില്‍ നെയ്മറെ പിഎസ്ജി ബെഞ്ചിലിരുത്തിയത്. എന്നാല്‍ ഇതുവരെ ട്രാന്‍സ്ഫറിന്റെ കാര്യം തീരുമാനത്തിലെത്താതിനാല്‍ സ്‌ട്രോസ്ബര്‍ഗിനെതിരെ നെയ്മറെ കളത്തിലിറക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, France, Paris, Neymar, PSG, Neymar the saviour as PSG beat Strasbourg

Powered by Info News For You

Comments
Post a Comment