പ്രളയബാധിത മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ച് ഹീറോ; ഗതാഗത സൗകര്യം ഉറപ്പുവരുത്താനും പുനരധിവാസപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും ലക്ഷ്യം

ന്യൂഡല്‍ഹി: (www.kvartha.com 05.09.2019) പ്രളയബാധിത മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ച് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. കേരളം, കര്‍ണ്ണാടകയുടെ വടക്കന്‍ മേഖലകള്‍, മഹാരാഷ്ട്രയുടെ തെക്കന്‍ മേഖലകള്‍ എന്നീ പ്രളയബാധിത മേഖലകളിലെ ഉപഭോക്താക്കള്‍ക്കാണ് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചത്. പ്രളയബാധിത പ്രദേശത്തെ ഗതാഗത സൗകര്യം ഉറപ്പുവരുത്താനും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പുനരധിവാസപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും ലക്ഷ്യമാണ് ഇതിന്റെ ലക്ഷ്യം.

ഈ പ്രദേശത്തെ വാഹനങ്ങളുടെ ചെക്ക് അപ്പിനും അറ്റകുറ്റപ്പണിക്കും കമ്പനി ചാര്‍ജ് ഈടാക്കുന്നതല്ല. വാഹനത്തിന് പരമാവധി പെര്‍ഫോമന്‍സ് ഉറപ്പാക്കുന്ന യഥാര്‍ഥ ഹീറോ സ്പെയര്‍ പാര്‍ട്ട്സുകള്‍ക്ക് 30% ഡിസ്‌കൗണ്ടും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ദുരിതബാധിത മേഖലകളിലെ ഹീറോ മോട്ടോ കോര്‍പ്പിന്റെ എല്ലാ ഡീസലര്‍ഷിപ്പുകളിലും അംഗീകൃത സര്‍വീസ് സെന്ററുകളിലും 2019 സെപ്തംബര്‍ 10 വരെ ഈ ആനുകൂല്യം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ഈ മേഖലകളിലെ പുനരധിവാസ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് തുടരുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

New Delhi, News, National, Flood, Automobile, Hero Motocorp Offers Support For Flood Affected Customers

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Flood, Automobile, Hero Motocorp Offers Support For Flood Affected Customers


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?