ഏറെ കാലത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി ഷാര്‍ജ; കുഞ്ഞുങ്ങള്‍ക്കായി ഇബ്തിസാമ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഷാര്‍ജ: (www.kvartha.com 10.09.2019) രക്ഷിതാക്കളുടെയും ഇന്ത്യന്‍ അസോസിയേഷന്റേയും ഏറെ കാലത്തെ സ്വപ്‌നമായിരുന്ന ഇബ്തിസാമ സ്‌കൂള്‍ പ്രവര്‍ത്തനം ഷാര്‍ജയില്‍ ആരംഭിച്ചു. പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്കായാണ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

കുട്ടികളെ ആകര്‍ഷരാക്കും വിധമാണ് ഓരോ ക്ലാസ് മുറികളും ഒരുക്കിയിരിക്കുന്നത്. 'പുഞ്ചിരി' എന്നര്‍ഥം വരുന്ന ഇബ്തിസാമ സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ രക്ഷാധികാരി അഹമദ് മുഹമ്മദ് ഹമദ് അല്‍ മിദ്ഫ, ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ സാലെം യൂസഫ് അല്‍ ഖസീര്‍, എല്‍ എസ് ഡി എ മാനേജര്‍ അഹമദ് സുവൈദി, ഷാര്‍ജ എമിറേറ്റ്‌സ് റെഡ്ക്രസന്റ് മാനേജര്‍ അബ്ദുല്ല അലി അല്‍ മുഹൈരി, റെഡ് ക്രസന്റ് പ്രതിനിധി തക്രീറ, റെഡ് ക്രസന്റ് വളന്റിയര്‍ സംഘം പ്രതിനിധി നാദിയ ഉള്‍പ്പെടെ നിരവധി അറബ് പ്രമുഖര്‍ സംബന്ധിച്ചു.

Sharjah, News, Gulf, World, school, Parents, Children, Inauguration, Indian community opens low-cost special school in UAE

ബെന്നി ബെഹനാന്‍ എം പി, ഡോ. എം കെ മുനീര്‍ എംഎല്‍എ, ഇന്ത്യന്‍ വൈസ് കോണ്‍സുല്‍ സഞ്ജീവ് കുമാര്‍, അറ്റ്‌ലസ് രാമചന്ദ്രന്‍, പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ വി ഷംസുദ്ദീന്‍, പുന്നക്കന്‍ മുഹമ്മദലി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sharjah, News, Gulf, World, school, Parents, Children, Inauguration, Indian community opens low-cost special school in UAE


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?