കാലിക്കറ്റ് സര്‍വകലാശാല; പ്രബന്ധം സ്വീകരിക്കാതെ അവസാന നിമിഷംവരെ വകുപ്പ് മേധാവി തടഞ്ഞു വെച്ചു, മാനസിക പീഡനമെന്ന് ഗവേഷണവിദ്യാര്‍ഥിനി

മലപ്പുറം: (https://ift.tt/305lfn8) കാലിക്കറ്റ് സര്‍വകലാശാലാ മലയാളവിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ഥിനിയുടെ പ്രബന്ധം സ്വീകരിക്കാതെ അവസാന നിമിഷംവരെ വകുപ്പ് മേധാവി തടഞ്ഞു വെച്ചതായി പരാതി. ദളിത് വിദ്യാര്‍ഥിനി പി. സിന്ധുവാണ് വകുപ്പ് മേധാവി ഡോ. എല്‍ തോമസ്‌കുട്ടിക്കെതിരെയാണ് വൈസ് ചാന്‍സലര്‍ക്കും ഗവേഷണ ഡയറക്ടര്‍ക്കും പരാതി നല്‍കിയത്.

കഴിഞ്ഞമാസം 30-ന് പ്രബന്ധം സമര്‍പ്പിച്ചിരുന്നു. ഗൈഡ് അനുമതി നല്‍കിയ പ്രബന്ധം സ്വീകരിച്ച് ഗവേഷണ ഡയറക്ടറേറ്റിലേക്കയയ്ക്കാതെ തീയതിയിലെ സാങ്കേതികതയില്‍ ഫയല്‍ വൈകിപ്പിച്ചെന്നാണ് ആക്ഷേപം.

News, Kerala, Malappuram, Calicut University, Researchers, Student, Calicut University; A Research Student Called Mental Abuse

ആറിന് ഗവേഷണ കാലാവധി തീരാനിരിക്കെ അന്ന് ഉച്ചകഴിഞ്ഞിട്ടും നിയമപരമായ പരിശോധനയ്ക്ക് സമയം വേണമെന്ന കാരണം പറഞ്ഞാണ് ഫയല്‍ ഒപ്പിടാതെ വൈകിപ്പിച്ചത്. ഗവേഷക വിദ്യാര്‍ഥി സംഘടനയായ എ.കെ.ആര്‍.എസ്.എ.ക്ക് പരാതി നല്‍കിയപ്പോള്‍ മാത്രമാണ് പ്രബന്ധം സ്വീകരിച്ചതെന്നും വിദ്യാര്‍ഥിനി പറയുന്നു.

2011-ലാണ് യു.ജി.സിയുടെ ഗവേഷണ ഫെലോഷിപ്പ് സഹിതമാണ് സിന്ധു പി.എച്ച്.ഡി. പ്രവേശനംനേടിയത്. അതേസമയം ഡോ.എല്‍ തോമസ്‌കുട്ടി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട് മറ്റൊരു ഗൈഡിന് കീഴിലേക്ക് സിന്ധുവിന്റെ ഭര്‍ത്താവും ഗവേഷണം മാറ്റിയിരുന്നു.

ഒരു ദളിത് വിദ്യാര്‍ഥിനിയായതിനാല്‍ മാത്രം തന്നെ വ്യാജരേഖാ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് കാണിച്ച് സിന്ധു ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതിനിടെ വൈറലാവുകയും ചെയ്തു. പട്ടികജാതി കമ്മിഷനും സര്‍വകലാശാലയുടെ ആഭ്യന്തര പ്രശ്‌നപരിഹാരസമിതിക്കും പരാതി നല്‍കാനിരിക്കുകയാണ് വിദ്യാര്‍ഥിനി.

എന്നാല്‍ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും തീയതിയിലെ സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടുകയും വിദ്യാര്‍ഥിനി തിരുത്തിയപ്പോള്‍ തന്നെ ഒപ്പിട്ട് അയയ്ക്കുകയും ചെയ്തുവെന്നും ഡോ. തോമസ്‌കുട്ടി പ്രതികരിച്ചു.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Malappuram, Calicut University, Researchers, Student, Calicut University; A Research Student Called Mental Abuse


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?