ഓണം വിപണിയില്‍ ഏത്തക്കായയ്ക്ക് വില കൂടി; കൂടുതല്‍ വില ഞാലിപ്പൂവന്‍ പഴത്തിന്
കൊച്ചി: (www.kasargodvartha.com 03.09.2019) ഓണം വരവായതോടെ ഏത്തക്കായയ്ക്ക് വില കൂടി. വയനാടന്‍ ഏത്തക്കായയ്ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്. തിങ്കളാഴ്ച വയനാടന്‍ ഏത്തക്കായയ്ക്ക് മൊത്തവില 40-42 രൂപയും പഴത്തിന് 50-55 രൂപയുമായിരുന്നു.
ഒരു മാസം മുന്‍പ് പച്ച ഏത്തക്കായയ്ക്ക് 20-25 രൂപയായിരുന്നു വില. നിലവില്‍ 48 രൂപയ്ക്കാണ് മൊത്ത വില്‍പ്പനക്കാര്‍ വില്‍ക്കുന്നത്. ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍ വില 50-60 രൂപ വരെയാണ്. മേട്ടുപ്പാളയം പഴത്തിന് 60 രൂപയാണ്.
ഓണം അടുക്കുമ്പോള്‍ വില വീണ്ടും ഉയരാന്‍ സാധ്യതയേറുന്നു. ഉപ്പേരി, ശര്‍ക്കരവരട്ടി, അവിയല്‍, കൂട്ടുകറി തുടങ്ങിയ ഓണവിഭവങ്ങളുണ്ടാക്കാന്‍ ഏറ്റവുമധികം ഏത്തക്കായ വേണ്ടിവരുന്നു. വടക്കന്‍ കേരളത്തില്‍ പഴംപൊരി, ഉണ്ണിയപ്പം തുടങ്ങിയ വിഭവങ്ങളും ഓണത്തിന് ഒരുക്കുന്നു. ഈ ആവശ്യകതയാണ് ഓണ വിപണിയിലെ വില വര്‍ധനയ്ക്ക് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
ഞാലിപ്പൂവന്‍ പച്ചക്കായയ്ക്ക് 72 രൂപയും പഴത്തിന് 76 മുതല്‍ 80 രൂപയുമാണ് വില വരുന്നത്. പൂവന്‍പഴത്തിന് 60 രൂപയും പാളയംകോടന് 45 രൂപയുമാണ് തിങ്കളാഴ്ചത്തെ മൊത്ത വിപണിയിലെ വില.
ചിപ്‌സ് കടക്കാര്‍ പ്രതിദിനം ഒരു ടണ്‍ മുതല്‍ നാലു ടണ്‍ വരെ കായ കൊണ്ടുപോകാറുണ്ടെന്ന് എറണാകുളം മരടില്‍ ഏത്തക്കായ കച്ചവടം നടത്തുന്ന എന്‍. മന്‍സൂര്‍ പറഞ്ഞു. സീസണില്‍ മാത്രം കച്ചവടം നടത്തുന്ന ഏത്തക്ക വ്യാപാരികളുമുണ്ട്.
ഓരോ പ്രദേശത്തും വിലയില്‍ നേരിയ വ്യത്യാസമുണ്ടാകുന്നതിനാല്‍ കടകളിലെത്തുമ്പോള്‍ വിലയില്‍ രണ്ടോ മൂന്നോ രൂപയുടെ വര്‍ധന കൂടി ഉണ്ടാകും. എന്തായാലും ഓണവിപണിയില്‍ ഏത്തക്ക കച്ചവടക്കാര്‍ക്ക് നല്ല കാലമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഒരു മാസം മുന്‍പ് പച്ച ഏത്തക്കായയ്ക്ക് 20-25 രൂപയായിരുന്നു വില. നിലവില്‍ 48 രൂപയ്ക്കാണ് മൊത്ത വില്‍പ്പനക്കാര്‍ വില്‍ക്കുന്നത്. ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍ വില 50-60 രൂപ വരെയാണ്. മേട്ടുപ്പാളയം പഴത്തിന് 60 രൂപയാണ്.
ഓണം അടുക്കുമ്പോള്‍ വില വീണ്ടും ഉയരാന്‍ സാധ്യതയേറുന്നു. ഉപ്പേരി, ശര്‍ക്കരവരട്ടി, അവിയല്‍, കൂട്ടുകറി തുടങ്ങിയ ഓണവിഭവങ്ങളുണ്ടാക്കാന്‍ ഏറ്റവുമധികം ഏത്തക്കായ വേണ്ടിവരുന്നു. വടക്കന്‍ കേരളത്തില്‍ പഴംപൊരി, ഉണ്ണിയപ്പം തുടങ്ങിയ വിഭവങ്ങളും ഓണത്തിന് ഒരുക്കുന്നു. ഈ ആവശ്യകതയാണ് ഓണ വിപണിയിലെ വില വര്‍ധനയ്ക്ക് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
ഞാലിപ്പൂവന്‍ പച്ചക്കായയ്ക്ക് 72 രൂപയും പഴത്തിന് 76 മുതല്‍ 80 രൂപയുമാണ് വില വരുന്നത്. പൂവന്‍പഴത്തിന് 60 രൂപയും പാളയംകോടന് 45 രൂപയുമാണ് തിങ്കളാഴ്ചത്തെ മൊത്ത വിപണിയിലെ വില.
ചിപ്‌സ് കടക്കാര്‍ പ്രതിദിനം ഒരു ടണ്‍ മുതല്‍ നാലു ടണ്‍ വരെ കായ കൊണ്ടുപോകാറുണ്ടെന്ന് എറണാകുളം മരടില്‍ ഏത്തക്കായ കച്ചവടം നടത്തുന്ന എന്‍. മന്‍സൂര്‍ പറഞ്ഞു. സീസണില്‍ മാത്രം കച്ചവടം നടത്തുന്ന ഏത്തക്ക വ്യാപാരികളുമുണ്ട്.
ഓരോ പ്രദേശത്തും വിലയില്‍ നേരിയ വ്യത്യാസമുണ്ടാകുന്നതിനാല്‍ കടകളിലെത്തുമ്പോള്‍ വിലയില്‍ രണ്ടോ മൂന്നോ രൂപയുടെ വര്‍ധന കൂടി ഉണ്ടാകും. എന്തായാലും ഓണവിപണിയില്‍ ഏത്തക്ക കച്ചവടക്കാര്‍ക്ക് നല്ല കാലമാണ്.
Keywords: Top-Headlines, news, Kerala, Kochi, Price, Onam-celebration, Banana Price, Chips, Shop, Increase in Price of Banana
Powered by Info News For You

Comments
Post a Comment