വമ്പന്മാര്‍ വാഴുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുമ്പന്മാരായി ഇത്തിക്കുഞ്ഞന്‍; സതാംപ്ടണെ തോല്‍പ്പിച്ച് ബേണ്‍മൗത്ത് മൂന്നാമത്

ലണ്ടന്‍: (www.kvartha.com 21.09.2019) വമ്പന്മാര്‍ വാഴുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി കുഞ്ഞന്മാരായ ബേണ്‍മൗത്ത്. എവേ മത്സരത്തില്‍ സതാംപ്ടണെ മറികടന്നാണ് ബേണ്‍മൗത്ത് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബേണ്‍മൗത്തിന്റെ ജയം.

നതാന്‍ ആകെ, ഹാരി വില്‍സണ്‍ എന്നിവര്‍ നേടിയ ഗോളുകളിലൂടെ രണ്ടുഗോളിന്റെ ലീഡുമായാണ് ബേണ്‍മൗത്ത് ഹാഫ്‌ടൈമിന് പിരിഞ്ഞത്. എന്നാല്‍ 52ആം മിനുട്ടില്‍ വാര്‍ഡിന്റെ പെനാല്‍റ്റി ഗോളിലൂടെ സതാംപ്ടണ്‍ ഒരുഗോള്‍ മടക്കി. പിന്നീട് സമനില ഗോളിനായി സതാംപ്ടണ്‍ ഇരമ്പിക്കയറിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷം കാലം വില്‍സണിലൂടെയാണ് ബേണ്‍മൗത്ത് വീണ്ടും ലീഡുയര്‍ത്തിയത്. ലീഗില്‍ മൂന്നാ സ്ഥാനത്തുള്ള ബേണ്‍മൗത്തിന് ആറു മത്സരങ്ങളില്‍ 10 പോയന്റാണ് സമ്പാദ്യം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, England, London, English Premier League, Burnmouth beat Southampton to reach third on table


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?