ഇത് ഗാന്ധിയുടെ ഇന്ത്യയോ ഗോഡ്‌സെയുടെ ഇന്ത്യയോ? മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍റ്റിജ

മുംബൈ: (www.kvartha.com 21.09.2019) കശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍റ്റിജ. സ്വന്തം രാജ്യത്ത് സഞ്ചരിക്കാന്‍ പാസ് ആവശ്യമാണെന്ന് വന്നാല്‍ എന്താണ് സ്ഥിതിയെന്ന് ഇല്‍റ്റിജ ചോദിച്ചു. ഇത് ഗാന്ധിയുടെ ഇന്ത്യയോ അതോ ഗോഡ്‌സെയുടെ ഇന്ത്യയോ എന്നും ഇല്‍റ്റിജ ചോദിച്ചു.

ആര്‍ട്ടിക്കിള്‍ 370, 35എ റദ്ദാക്കിയ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ഇല്‍റ്റിജ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസമായി കശ്മീരികളെ തടവിലാക്കിയിരിക്കുകയാണ്. നിങ്ങള്‍ ഭാവിയെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംസാരിക്കാനാകുമോ? മനുഷ്യര്‍ക്കുണ്ടാകുന്ന മുറിവുകളെ കുറിച്ചും സാമ്പത്തികഞെരുക്കത്തെക്കുറിച്ചും സംസാരിക്കാനാകുമോ? ഇല്‍റ്റിജ ചോദിക്കുന്നു. 'ഇന്ത്യാ ടുഡേ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇല്‍റ്റിജ പ്രതികരണവുമായി രംഗത്തെത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Mumbai, News, Kashmir, Narendra Modi, Government, Is this India of Gandhi or India of Godse: Iltija Mufti takes on Modi govt over Kashmir


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?