പാല മാണി സി കാപ്പനൊപ്പം, അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒരിടത്തും യു ഡി എഫിന് മുന്നേറാനായില്ല

പാല:(www.kvartha.com 27/09/2019) പാല ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പാല മാണി സി കാപ്പനൊപ്പം എന്നാണ് കാണുന്നത്. അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒരിടത്തും യു ഡി എഫിന് മുന്നേറാനായില്ല. വോട്ടെണ്ണല്‍ പൂര്‍ത്തികരിച്ച പഞ്ചായത്തുകളെല്ലാം എല്‍ ഡി എഫിന് വ്യക്തമായ ലീഡ്. യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും മുന്നേറാനാവാത്ത വിധം തിരിച്ചടിയാണ് ആദ്യ ഫല സൂചകം കാണിക്കുന്നത്.

News, Kerala, By-election, Trending, LDF, UDF,With Pala Mani C Kap, UDF nowhere near the finish of five rounds of counting

യു ഡി എഫിലെ പടലപിണക്കങ്ങള്‍ എല്‍ ഡി എഫിന് അനുകൂലമായതായാണ് ഫലസൂചകം തുറന്നുകാട്ടുന്നത്. കെ എം മാണിയുടെ ഓര്‍മ്മ പാല യു ഡി എഫിനൊപ്പം നില്‍ക്കും എന്ന വാദവും ഇല്ലാതാവുകയാണ്. വാരാനിരിക്കുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പിന് ആത്മവിശ്വാസം പകരുന്ന ഫല സൂചകമാണ് പാല എല്‍ ഡി എഫിന് നല്‍കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, By-election, Trending, LDF, UDF,With Pala Mani C Kap, UDF nowhere near the finish of five rounds of counting


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?