വെളുത്ത മരുഭൂമിയില്‍ അപൂര്‍വ വാതകപ്രവാഹം; ഓസോണ്‍ പാളി നശിക്കുന്നു
കോഴിക്കോട്: (https://ift.tt/2AiNfJD) സൂര്യന്റെ വിനാശകാരിയായ അള്‍ട്രാ വയലറ്റ് വികിരണങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഓസോണ്‍ പാളിക്ക് ഭീഷണി. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ നിന്ന് വിരളമായി കാണപ്പെടുന്ന ബ്രോമിന്‍ മോണോക്സൈഡ് (BrO) എന്ന വാതകപ്രവാഹമാണ് ഇതിന് കാരണം. ലോകത്തിലെ വലിയ ഉപ്പുമരുഭൂമിയായ റാന്‍ ഓഫ് കച്ചിലെ ഭൂമിക്കടിയില്‍നിന്നാണ് വാതകം പുറത്തുവരുന്നത്.
ഓക്‌സിജന്റെ മൂന്നു ആറ്റങ്ങള്‍ ചേര്‍ന്ന വാതകമാണ് ഓസോണ്‍ എത്തറിയപ്പെടുന്നത്. ഭൂമിയിലെ ഓസോണിന്റെ ഏതാണ്ട് 90 ശതമാനവും അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയര്‍ പാളിയിലാണ്. സൂര്യനില്‍നിന്നുള്ള അപകടകാരിയായ അള്‍ട്രാവയലറ്റ് വികിരണങ്ങളെ തടഞ്ഞുനിര്‍ത്തി ഭൂമിയെ സംരക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്.
നാലുവര്‍ഷം മുമ്പ് ജര്‍മനിയിലെ മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്ട്രി, ഹൈഡല്‍ബര്‍ഗ് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയോണ്‍മെന്റല്‍ ഫിസിക്സ് എന്നിവയിലെ ഗവേഷകരാണ് പഠനംനടത്തിയത്. ഇതിനായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗോം-2 (ഗ്ലോബല്‍ ഓസോണ്‍ മോണിറ്ററിങ് എക്സ്‌പെരിമെന്റ്), അമേരിക്കയുടെ ഓസോണ്‍ മോണിറ്ററിങ് ഇന്‍സ്ട്രുമെന്റ് (ഒ.എം.ഐ.) എന്നീ ഉപഗ്രഹങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനംചെയ്തു. റെഫ്രിജറേറ്ററുകള്‍, എ.സി., തുടങ്ങിയവയില്‍ നിന്നുണ്ടാകുന്ന ക്ലോറോ ഫ്‌ലൂറോ കാര്‍ബണുകള്‍ ഓസോണ്‍ പാളിക്ക് വിള്ളല്‍ വീഴ്ത്തുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു.
ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തിയിലെ വെളുത്ത മരുഭൂമിയെന്നാണ് 30,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള റാന്‍ ഓഫ് കച്ച് അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ചൂടുള്ള പ്രദേശങ്ങളിലൊന്നായ ഇവിടെ ഉഷ്ണകാലത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. എന്നാല്‍ ശൈത്യകാലത്ത് പൂജ്യം ഡിഗ്രിക്കും താഴെയെത്തും. അതേസമയം മഴക്കാലത്ത് വെള്ളംകെട്ടിനിന്ന് ചതുപ്പുപ്രദേശമായി മാറും. ദുഷ്‌കരമായ കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം ഡിസംബര്‍-മാര്‍ച്ച് സീസണില്‍ മാത്രമേ ഇവിടേക്ക് സന്ദര്‍ശനം സാധിക്കൂ. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കുന്നതിനാലാവാം വാതക ബഹിര്‍ഗമനം കുറവാണ്.
വാതകപ്രവാഹത്തിന്റെ സ്രോതസ്സ്, സ്വഭാവം, അളവ് തുടങ്ങിയവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ പ്രദേശത്ത് നേരിട്ടെത്തി വിശദപഠനം ആവശ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇന്ത്യയിലെ ഗവേഷകര്‍ക്ക് വിവരം കൈമാറിയെങ്കിലും തുടര്‍പഠനം നടന്നിട്ടില്ല.
കച്ചിലെ ബ്രോമിന്‍ ഓക്‌സൈഡ് പ്രവാഹത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ പദ്ധതി ആലോചനയിലുണ്ടെന്ന് കോഴിക്കോട് എന്‍.ഐ.ടി.യിലെ ഭൗതികശാസ്ത്ര പ്രൊഫസര്‍ ഡോ. എം.കെ. രവി വര്‍മ പറഞ്ഞു. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രശസ്ത സ്ഥാപനങ്ങളുമായി ചര്‍ച്ചനടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തരീക്ഷത്തിലെ വാതകങ്ങള്‍ സൂക്ഷ്മമായി അളക്കുന്നതിനുള്ള സ്പെക്ടോസ്‌കോപ് ഉപകരണങ്ങള്‍ എന്‍.ഐ.ടി. ഫിസിക്സ് വിഭാഗം വികസിപ്പിച്ചിട്ടുണ്ട്.
കച്ചില്‍ ഏപ്രില്‍-മേയ് മാസങ്ങളില്‍ ഉയര്‍ന്ന അളവില്‍ (40 പി.പി.ടി.വരെ) വാതകപ്രവാഹമുണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട് ഇത്, ചെറിയ അളവില്‍പ്പോലും ഓസോണ്‍ വാതകവുമായി പ്രവര്‍ത്തിച്ച് മാരകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
ധ്രുവപ്രദേശങ്ങളിലും അഗ്‌നിപര്‍വത ലാവാപ്രവാഹങ്ങളിലുമാണ് സാധാരണയായി ബ്രോമിന്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണപ്പെടുന്നത്. റാന്‍ ഓഫ് കച്ചില്‍ ഈ പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ല. ചതുപ്പുപ്രദേശങ്ങളിലെ ഭൗമ പ്രതിഭാസമായിരിക്കാമെന്ന് നിരീക്ഷിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഓക്‌സിജന്റെ മൂന്നു ആറ്റങ്ങള്‍ ചേര്‍ന്ന വാതകമാണ് ഓസോണ്‍ എത്തറിയപ്പെടുന്നത്. ഭൂമിയിലെ ഓസോണിന്റെ ഏതാണ്ട് 90 ശതമാനവും അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയര്‍ പാളിയിലാണ്. സൂര്യനില്‍നിന്നുള്ള അപകടകാരിയായ അള്‍ട്രാവയലറ്റ് വികിരണങ്ങളെ തടഞ്ഞുനിര്‍ത്തി ഭൂമിയെ സംരക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്.
നാലുവര്‍ഷം മുമ്പ് ജര്‍മനിയിലെ മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്ട്രി, ഹൈഡല്‍ബര്‍ഗ് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയോണ്‍മെന്റല്‍ ഫിസിക്സ് എന്നിവയിലെ ഗവേഷകരാണ് പഠനംനടത്തിയത്. ഇതിനായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗോം-2 (ഗ്ലോബല്‍ ഓസോണ്‍ മോണിറ്ററിങ് എക്സ്‌പെരിമെന്റ്), അമേരിക്കയുടെ ഓസോണ്‍ മോണിറ്ററിങ് ഇന്‍സ്ട്രുമെന്റ് (ഒ.എം.ഐ.) എന്നീ ഉപഗ്രഹങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനംചെയ്തു. റെഫ്രിജറേറ്ററുകള്‍, എ.സി., തുടങ്ങിയവയില്‍ നിന്നുണ്ടാകുന്ന ക്ലോറോ ഫ്‌ലൂറോ കാര്‍ബണുകള്‍ ഓസോണ്‍ പാളിക്ക് വിള്ളല്‍ വീഴ്ത്തുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു.
ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തിയിലെ വെളുത്ത മരുഭൂമിയെന്നാണ് 30,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള റാന്‍ ഓഫ് കച്ച് അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ചൂടുള്ള പ്രദേശങ്ങളിലൊന്നായ ഇവിടെ ഉഷ്ണകാലത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. എന്നാല്‍ ശൈത്യകാലത്ത് പൂജ്യം ഡിഗ്രിക്കും താഴെയെത്തും. അതേസമയം മഴക്കാലത്ത് വെള്ളംകെട്ടിനിന്ന് ചതുപ്പുപ്രദേശമായി മാറും. ദുഷ്‌കരമായ കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം ഡിസംബര്‍-മാര്‍ച്ച് സീസണില്‍ മാത്രമേ ഇവിടേക്ക് സന്ദര്‍ശനം സാധിക്കൂ. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കുന്നതിനാലാവാം വാതക ബഹിര്‍ഗമനം കുറവാണ്.
വാതകപ്രവാഹത്തിന്റെ സ്രോതസ്സ്, സ്വഭാവം, അളവ് തുടങ്ങിയവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ പ്രദേശത്ത് നേരിട്ടെത്തി വിശദപഠനം ആവശ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇന്ത്യയിലെ ഗവേഷകര്‍ക്ക് വിവരം കൈമാറിയെങ്കിലും തുടര്‍പഠനം നടന്നിട്ടില്ല.
കച്ചിലെ ബ്രോമിന്‍ ഓക്‌സൈഡ് പ്രവാഹത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ പദ്ധതി ആലോചനയിലുണ്ടെന്ന് കോഴിക്കോട് എന്‍.ഐ.ടി.യിലെ ഭൗതികശാസ്ത്ര പ്രൊഫസര്‍ ഡോ. എം.കെ. രവി വര്‍മ പറഞ്ഞു. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രശസ്ത സ്ഥാപനങ്ങളുമായി ചര്‍ച്ചനടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തരീക്ഷത്തിലെ വാതകങ്ങള്‍ സൂക്ഷ്മമായി അളക്കുന്നതിനുള്ള സ്പെക്ടോസ്‌കോപ് ഉപകരണങ്ങള്‍ എന്‍.ഐ.ടി. ഫിസിക്സ് വിഭാഗം വികസിപ്പിച്ചിട്ടുണ്ട്.
കച്ചില്‍ ഏപ്രില്‍-മേയ് മാസങ്ങളില്‍ ഉയര്‍ന്ന അളവില്‍ (40 പി.പി.ടി.വരെ) വാതകപ്രവാഹമുണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട് ഇത്, ചെറിയ അളവില്‍പ്പോലും ഓസോണ്‍ വാതകവുമായി പ്രവര്‍ത്തിച്ച് മാരകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
ധ്രുവപ്രദേശങ്ങളിലും അഗ്‌നിപര്‍വത ലാവാപ്രവാഹങ്ങളിലുമാണ് സാധാരണയായി ബ്രോമിന്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണപ്പെടുന്നത്. റാന്‍ ഓഫ് കച്ചില്‍ ഈ പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ല. ചതുപ്പുപ്രദേശങ്ങളിലെ ഭൗമ പ്രതിഭാസമായിരിക്കാമെന്ന് നിരീക്ഷിക്കുന്നു.
Keywords: News, Kerala, Kozhikode, Gujarath, India, Pakistan, Border, Rann Of Kutch, Ultraviolet Laser, BrO, Scientists, Ozone Layer, Rare Gas Flow in the White Desert; The Ozone Layer is Destroyed
Powered by Info News For You

Comments
Post a Comment