നെല്ലിക്കുന്ന് സംഘര്‍ഷം: യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
കാസര്‍കോട് (www.evisionnews.co): നെല്ലിക്കുന്ന് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സിറാജുദ്ദീന്‍, നൗഫല്‍ എന്നിവര്‍ ഉള്‍പ്പടെ ഏഴുപേര്‍ക്കെതിരെയും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. നെല്ലിക്കുന്ന് ബീച്ച് റോഡ് തോട്ടത്തില്‍ ഹൗസില്‍ നാരായണന്റെ മകന്‍ കെ.ടി അനീഷ് കുമാറിന്റെ പരാതിയിലാണ് കേസ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവില്‍ നിന്ന് അവിടെയെത്തിയാണ് പോലീസ് മൊഴിയെടുത്തത്.
ബുധനാഴ്ച സന്ധ്യയോടെയാണ് ബുള്ളറ്റ് റൈസ് ചെയ്ത് പ്രകോപനമുണ്ടാക്കിയെന്നാരോപിച്ച് നെല്ലിക്കുന്ന് ജംഗ്ഷനില്‍ ഒരു സംഘം ബുള്ളറ്റ് തടഞ്ഞ് യുവാവിനെ അക്രമിക്കുകയും തുടര്‍ന്ന് ഇരുചേരികളിലായി യുവാക്കള്‍ സംഘടിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായെങ്കിലും പോലീസ് സ്ഥലത്തെത്തി യുവാക്കളെ വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ മുഖത്ത് പരിക്കേറ്റ അനീഷ് രാത്രിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി കിടത്തി ചികിത്സ ആവശ്യപ്പെട്ടെങ്കിലും മുറിവിന് ചികിത്സ നല്‍കി തിരിച്ചയക്കുകയയായിരുന്നു. ഇതിന്റെ പേരില്‍ ജനറല്‍ ആശുപത്രിയില്‍ ബഹളമുണ്ടാതിനെ തുടര്‍ന്ന് പോലീസെത്തി രംഗം ശാന്തമാക്കുകയും പിന്നീട് സ്വകാര്യ ആശുപത്രിയില്‍ അനീഷ് ചികിത്സ തേടുകയായിരുന്നു.
Powered by Info News For You
Comments
Post a Comment