ഏഴുപന്തില്‍ വെടിയുണ്ട കണക്കെ ഏഴു സിക്‌സറുകള്‍; ഇത് വെടിയൊച്ച മുഴങ്ങുന്ന താഴ്‌വരകളുടെ നാട്ടില്‍ നിന്ന് ബാറ്റും പന്തും കയ്യില്‍പ്പിടിച്ചര്‍; അഫ്ഗാന്‍പടയുടെ 'ഭീകരാക്രമണ'ത്തില്‍ ഭസ്മമായി സിംബാബ്വെ

ധാക്ക: (www.kvartha.com 15.09.2019) സിംബാബ്വെക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തുടര്‍ച്ചയായി ഏഴു സിക്‌സറുകള്‍ അടിച്ചുപറത്തി അഫ്ഗാന്‍ ബാറ്റ്‌സ്മാന്മാരുടെ സംഹാരതാണ്ഡവം. മത്സരത്തിലെ 16 ആം ഓവറിലെ മൂന്നാം പന്ത് മുതലാണ് തുടര്‍ച്ചയായി ഏഴ് പന്തുകളില്‍ അഫ്ഘാനിസ്ഥാന്‍ തുടര്‍ച്ചയായി സിക്‌സര്‍ പറത്തിയത്. ചടാര എറിഞ്ഞ 16 ആം ഓവറിലെ അവസാനത്തെ മൂന്ന് പന്തുകളില്‍ മൊഹമ്മദ് സിക്‌സര്‍ പറത്തിയപ്പോള്‍ നെവില്‍ മാഡ്‌സിവയെറിഞ്ഞ തൊട്ടടുത്ത ഓവറിലെ തുടര്‍ച്ചയായ ആദ്യ മൂന്ന് പന്തുകളില്‍ നജീബുള്ളയും സിക്‌സര്‍ പറത്തി.

മത്സരത്തില്‍ അഫ്ഘാനിസ്ഥാന്‍ 28 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത് അഫ്ഘാനിസ്ഥാന്‍ 197 റണ്‍സെടുത്തു. സിംബാബ്വെയുടെ മറുപടി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിച്ചു. 30 പന്തില്‍ 69 റണ്‍സ് നേടിയ നജിബുള്ള സദ്രാന്‍, 18 പന്തില്‍ 38 റണ്‍സ് നേടിയ മൊഹമ്മദ് നബി, 24 പന്തില്‍ 43 റണ്‍സ് നേടിയ റഹ്മനുള്ള ഗര്‍ബാസ് എന്നിവരുടെ മികവിലാണ് അഫ്ഘാനിസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Cricket, News, Afghanistan, Tri-Series, Zimbabve, Afghanistan Smash 7 Sixes In 7 Balls Versus Zimbabwe


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?