സാമ്പത്തിക തട്ടിപ്; പണം വകമാറ്റിയ നേതാക്കള്‍ റിമാന്‍ഡില്‍; പാല തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി നില്‍കെ വെട്ടിലായി കോണ്‍ഗ്രസ്
കണ്ണൂര്‍:(www.kvartha.com 21/09/2019) സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് കെ പി സി സി സ്ഥിരം ക്ഷണിതാവ് ഉള്‍പ്പെടെ അഞ്ചു നേതാക്കള്‍ റിമാന്‍ഡിലായത് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. ഇവരെ പാര്‍ട്ടിയില്‍ നിന്നും നീക്കം ചെയ്തു മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് കെ പി സി സി റിമാന്‍ഡിലായ അഞ്ചു നേതാക്കളെയും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഉടന്‍ നീക്കം ചെയ്യുമെന്നാണ് കെ പി സി സി നേതൃത്വം നല്‍കുന്ന സൂചന. സംസ്ഥാനത്ത് അഴിമതി വിരുദ്ധ പേരാട്ടം നടത്തുന്ന കോണ്‍ഗ്രസിന് തങ്ങളുടെ നേതാക്കള്‍ സാമ്പത്തിക ക്രമക്കേടില്‍ കുടുങ്ങിയത് തിരിച്ചടിയായിട്ടുണ്ട്.
പാലയില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മാധ്യമങ്ങളിലൂടെ ഈ വിഷയം ചര്‍ച്ചയാവാതിരിക്കാനാണ് നേതൃത്വം അടിയന്തിര നടപടി സ്വീകരിക്കുന്നത്. മാത്രമല്ല ചെറുപുഴയിലെ സംഭവ വികാസങ്ങളില്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കടുത്ത അമര്‍ഷമുണ്ട്. ഇതും നടപടിക്ക് കാരണമായേക്കും. ചെറുപുഴയിലെ കരാറുകാരന്‍ മുതു പാറക്കുന്നേല്‍ ജോസഫ് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയരാണ് അറസ്റ്റിലായ അഞ്ചു നേതാക്കളും. ചെറുപുഴ ഡവലപ്പേഴ്‌സ് ചെയര്‍മാനും കെ.പി.സി.സി ക്ഷണിതാവുമായ കെ.കുഞ്ഞികൃഷ്ണന്‍ നായര്‍ (89) ഡി.സി.സി ജനറല്‍ സെക്രട്ടറിയും ചെറുപുഴ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ റോഷി ജോസ്(48) കാസര്‍കോട്ടെ തൈവളപ്പില്‍ അബ്ദുല്‍ സലീം (42) വയക്കര ജാതിക്കുളത്തില്‍ ജെ.സെബാസ്റ്റ്യന്‍ (48) തിമിരി ചൊവ്വാറ്റുകുന്നേല്‍ സക്കറിയ (73) എന്നിവരെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി.ടി.കെ രത്‌നകുമാറും സംഘവും അറസ്റ്റു ചെയ്തത്.
പ്രതികള്‍ കെ.കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ പിരിച്ച 30 ലക്ഷം രൂപ ചെറുപുഴ ഡവലപ്പേഴ്‌സ് എന്ന സ്ഥാപനമുണ്ടാക്കി അതിലേക്ക് വകമാറ്റി ചെലവഴിച്ചുവെന്നാണ് കേസ്: സാമ്പത്തിക ക്രമക്കേടു നടത്തിയെന്നാരോപിച്ച് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കല്‍ പയ്യന്നൂര്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പയ്യന്നൂര്‍ കോടതിയുടെ നിര്‍ദ്ദേശം പ്രകാരമാണ് കഴിഞ്ഞ മൂന്നാം തീയതി ചെറുപുഴ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനു തൊട്ടുപിറ്റേ ദിവസമാണ് ചെറുപുഴയിലെ കരാറുകാരന്‍ മുതു പാറ കുന്നേല്‍ ജോസഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചെറുപുഴ ലീഡര്‍ കെ.കരുണാകരന്‍ സ്മാരക ആശുപത്രി കെട്ടിടം നിര്‍മിച്ച വകയില്‍ ഒരു കോടി രൂപയോളം രൂപ ജോസഫിനു നല്‍കാതെ അറസ്റ്റിലായവര്‍ വഞ്ചിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ കേസില്‍ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തുന്ന കാര്യത അന്വേഷണ സംഘം നിയമോപദേശം തേടിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kannur, Kerala, KPCC, Remanded, Congress,Investigation, Police,Hospital,Cherupuzha financial corruption, leaders remanded

Powered by Info News For You

Comments
Post a Comment