ഈജിപ്തില്‍ മുല്ലപ്പൂ പരിമളം; തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രസിഡന്റ് സീസിയുടെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം; അറബ് വസന്തം ആവര്‍ത്തിക്കുമോ?
കൈറോ: (www.kvartha.com 23.09.2019) ഈജിപ്തില്‍ വീണ്ടുമൊരിക്കല്‍ മുല്ലപ്പൂ പരിമളം പരത്തി പ്രക്ഷോഭത്തിന്റെ കൊടിക്കൂറ ഉയരുന്നു. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്കെതിരെ തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രക്ഷോഭം കൊടുമ്പിരികൊണ്ടു. കൈറോയിലും മറ്റു നഗരങ്ങളിലുമായാണ് ്ര്രപസിഡന്റ് സീസിയുടെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്നത്. സ്‌പെയിനില്‍ അഭയാര്‍ഥിയായി കഴിയുന്ന ബിസിനസുകാരന്‍ മുഹമ്മ?ദ് അലിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.
സീസിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി ചെറുസംഘങ്ങളായാണ് പ്രക്ഷോഭകര്‍ തമ്പടിക്കുന്നത്. നിരവധി പ്രക്ഷോഭകാരികളെ ഇതിനോടകം തന്നെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി.

യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയ സീസിക്ക് നേരെ യുഎസിലും ഈജിപ്തുകാരുടെ പ്രതിഷേധമുണ്ടായി. ട്രംപ് ഭരണകൂടം അല്‍സീസിക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വൈറ്റ് ഹൈസിന് മുന്നിലും സമരക്കാരെത്തി. ഞായറാഴ്ച്ച പ്രക്ഷോഭത്തിനിടെ രാജ്യത്തെ ഓഹരിവിപണി അരമണിക്കൂറോളം തടസപ്പെടുകയും പിന്നീട് ഇടിവ് നേരിടുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Egypt, Cairo, News, Protest, President, Egypt: Protests and clashes enter second day

Powered by Info News For You

Comments
Post a Comment